Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമരണശേഷം മൃതദേഹം...

മരണശേഷം മൃതദേഹം ശീതീകരിച്ച് സൂക്ഷിക്കുമെന്ന് ശതകോടീശ്വരൻ പീറ്റർ തീൽ; 'എന്നെങ്കിലും വീണ്ടും ജീവൻ ലഭിച്ചെങ്കിലോ'

text_fields
bookmark_border
peter thiel 0980867
cancel

വാഷിങ്ടൺ ഡി.സി: മരണശേഷം തന്‍റെ മൃതദേഹം ശീതീകരിച്ച് സൂക്ഷിച്ചുവെക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ശതകോടീശ്വരനും സാങ്കേതിക മേഖലയിലെ വൻ നിക്ഷേപകനുമായ പീറ്റർ തീൽ. വീണ്ടും ജീവൻ ലഭിക്കുന്ന സാങ്കേതികവിദ്യ എന്നെങ്കിലും കണ്ടെത്തുകയാണെങ്കിൽ പ്രയോജനപ്പെടുത്തുക ലക്ഷ്യമിട്ടാണ് അതിശീതീകരണ സംവിധാനത്തിൽ മൃതദേഹം സൂക്ഷിക്കുക. അതേസമയം, ഇക്കാര്യം നടക്കുമോയെന്നതിൽ തനിക്ക് ഒരു ഉറപ്പുമില്ലെന്നും പീറ്റർ തീൽ പറയുന്നു.

പ്രമുഖ ധനകാര്യ സ്ഥാപനമായ പേപാൽ, പലന്‍റിർ ടെക്നോളജീസ്, ഫൗണ്ടേഴ്സ് ഫണ്ട് തുടങ്ങിയവയുടെ സഹസ്ഥാപകനാണ് 55കാരനായ പീറ്റർ തീൽ. 10 ബില്യൺ യു.എസ് ഡോളറിന്‍റെ ആസ്തിയുള്ള ഇദ്ദേഹം ബ്ലൂംബർഗ് കോടീശ്വരപട്ടികയിൽ 275ാം സ്ഥാനത്താണ്.

മാധ്യമപ്രവർത്തകൻ ബാരി വെയ്സ് നടത്തിയ അഭിമുഖത്തിനിടെയാണ് മൃതദേഹം ശീതീകരിച്ച് സൂക്ഷിക്കാനുള്ള തന്‍റെ പദ്ധതി തീൽ വ്യക്തമാക്കിയത്. നാം ഭാവിയിൽ ശ്രമിക്കുന്ന ഒരു കാര്യം ഇതായിരിക്കും. പക്ഷേ, ഇത് യാഥാർഥ്യമാകുമെന്ന് എനിക്കൊരു പ്രതീക്ഷയുമില്ല -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Peter Thiel
News Summary - Billionaire Peter Thiel says he'll freeze his body after death to be brought back to life in future
Next Story