ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ മാപ്പ് പറഞ്ഞ് ബിൽ ഗേറ്റ്സ്
text_fieldsവാഷിങ്ടൺ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ മാപ്പ് പറഞ്ഞ് അമേരിക്കൻ ടെക് ഭീമൻ ബിൽ ഗേറ്റ്സ്. ഫൗണ്ടേഷന്റെ ജീവനക്കാരുടെ യോഗത്തിലാണ് ബിൽഗേറ്റ് മാപ്പുപറഞ്ഞത്.
തനിക്ക് പറ്റിയത് വലിയ പിഴവാണ്. പ്രവർത്തിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്നും. നിയമവിരുദ്ധമായി ഒന്നും കണ്ടില്ലെന്നും ഗേറ്റ്സ് കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീനുമായി ബന്ധപ്പെട്ട സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാരുടെയും ടെക് സംരംഭകരുടെയും പട്ടികയിൽ ബിൽഗേറ്റ്സിന്‍റെ ചിത്രങ്ങളുമുണ്ടായിരുന്നു.
ലൈംഗിക കുറ്റവാളിയുമായി കൂടിക്കാഴ്ച നടത്താൻ ഫൗണ്ടേഷൻ എക്സിക്യൂട്ടീവുകളെ നിയോഗിച്ചത് വലി തെറ്റായി കാണുന്നു.താൻ ചെയ്ത തെറ്റ് കാരണം ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടവരോട് ക്ഷമ ചോദിക്കുന്നുവെന്നും ഗേറ്റ്സ് പറഞ്ഞതായി ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയതു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

