Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 16കാരിയെ പീഡിപ്പിച്ചു; യു.എസ് കൊമേഡിയൻ ബിൽ കോസ്ബി കുറ്റക്കാരൻ
text_fieldsbookmark_border
Listen to this Article
16കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അമേരിക്കൻ കൊമേഡിയൻ ബിസ് കോസ്ബി(84) കുറ്റക്കാരനെന്ന് കാലിഫോർണിയ കോടതി കണ്ടെത്തി. 500,000 ഡോളർ നഷ്ടപരിഹാരം നൽകാനാണ് വിധി. 1975ൽ നടന്ന സംഭവത്തിലാണ് ശിക്ഷാവിധി. പ്രായപൂർത്തിയാകാത്ത സമയത്ത് കോസ്ബി പീഡിപ്പിച്ചുവെന്നാരോപിച്ച് ജൂഡി റൂത്ത് ആണ് കേസുകൊടുത്തത്. 2014ലാണ് കേസ് ഫയൽ ചെയ്തത്.
1975 ൽ പാർക്കിൽ വെച്ച് ബിൽ കോസ്ബി പരിചയപ്പെട്ടുവെന്നും പിന്നീട് അടുത്തുകൂടിയ കോസ്ബി അനുവാദം കൂടാതെ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നുമായിരുന്നു പരാതി. വൈദ്യപരിശോധനയിൽ ഇവർ പീഡനത്തിരയായി കണ്ടെത്തിയിരുന്നു.
റൂത്തിന്റെയും സുഹൃത്ത് ഡോണ സാമുവൽസണിന്റെയും മറ്റ് രണ്ട് സ്ത്രീകളുടെയും മൊഴിയെ കേന്ദ്രീകരിച്ചായിരുന്നു വിചാരണ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

