Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസിലെത്തുന്ന മോദിക്ക് സ്പെഷ്യൽ അത്താഴ വിരുന്നൊരുക്കാൻ ബൈഡൻ

text_fields
bookmark_border
Joe Biden, PM Modi
cancel

വാഷിങ്ടൺ: ഈ മാസം അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രത്യേക അത്താഴ വിരുന്നൊരുക്കാൻ പ്രസിഡന്റ് ജോ ​ബൈഡൻ. ജൂൺ 21ന് മോദിക്ക് സ്​പെഷ്യൽ വിരുന്ന് നൽകാനാണ് ബൈഡൻ ലക്ഷ്യമിടുന്നതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അന്ന് മോദിയും ബൈഡനും ഒന്നിച്ചിരുന്ന് കുശലം പറഞ്ഞ് ഭക്ഷണം കഴിക്കും.

സ്​പെഷ്യൽ ഡിന്നറിന്റെ വേദി എവിടെയാണെന്ന് തീരുമാനിച്ചിട്ടില്ല. അതിനു ശേഷമാകും വൈറ്റ്ഹൗസിൽ മോദിക്ക് പ്രത്യേക അത്താഴവിരുന്ന് സംഘടിപ്പിക്കുക. കഴിഞ്ഞ മാസമാണ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും മോദിയെ യു.എസ് സന്ദർശനത്തിന് ക്ഷണിച്ചത്. മോദിയുടെ വരവ് ഗംഭീര പരിപാടിയാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് യു.എസ്.

ജൂൺ 19 മുതൽ 21വരെ ബൈഡൻ കാലിഫോർണിയ സന്ദർശിക്കുന്നുണ്ട്. ​ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിന പരിപാടിയിൽ പ​ങ്കെടുത്ത് ജൂൺ 21നാണ് മോദി ന്യൂയോർക്കിൽ നിന്ന് വാഷിങ്ടൺ ഡി.സിയിലെത്തുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bidens to host Intimate dinner for PM Modi day before state dinner
Next Story