
കവിതയിലൂടെ ലോകത്തെ കൈയിലെടുത്ത 22കാരി; അമാൻഡ ഗോർമാനെ അറിയാം
text_fieldsവാഷിങ്ടൺ: കടുംമഞ്ഞ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് നിറഞ്ഞ സദസ്സിൽ ലോകം മുഴുവൻ കേൾക്കെ 22കാരി തന്‍റെ വാക്കുകൾ ഉറക്കെ വിളിച്ചുപറഞ്ഞപ്പോൾ പിറന്നത് പുതുചരിത്രമായിരുന്നു. വൈറ്റ് ഹൗസ് നൽകിയ അഞ്ചുനിമിഷം കൊണ്ട് അമാൻഡ ഗോർമാൻ അക്ഷരാർഥത്തിൽ ലോകത്തെ മുഴുവൻ കൈയിെലടുക്കുകയായിരുന്നു. ജനാധിപത്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും 22 കാരിയായ അമാൻഡ ഗോർമാൻ തന്‍റെ കവിത ആലപിച്ചപ്പോൾ ലോകം മുഴുവൻ കാതോർത്തു.
'ദുഃഖിക്കുേമ്പാഴും ഞങ്ങൾ വളർന്നുകൊണ്ടിരുന്നു, വേദനയിലും പ്രതീക്ഷകൾ പങ്കുവെച്ചു, തളർന്നപ്പോൾ പരിശ്രമിച്ചുകൊണ്ടേയിരുന്നു, ഞങ്ങൾ എന്നെന്നേക്കുമായി കൈേകാർത്തതോടെ വിജയത്തിലെത്തി' -സാഹിത്യ രചനകൊണ്ട് തന്‍റെ നിലപാട് വ്യക്തമാക്കിയ അമാൻഡ ലോകത്തെ മുഴുവൻ പ്രതീക്ഷയുടെ പടവുകൾ കയറ്റി.
യു.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിലായിരുന്നു അമാൻഡക്ക് കവിത ചൊല്ലാൻ അവസരം ലഭിച്ചത്. 'നാം കയറുന്ന കുന്ന്' (The Hill We Climb) എന്ന കവിത ചൊല്ലിയതോടെ സദസിലെ ഒരേയൊരു ശ്രദ്ധകേന്ദ്രം അമാൻഡ മാത്രമായിരുന്നു. അർഥവത്തായ രചനയിലൂടെയും മനോഹരമായ അവതരണത്തിലൂടെയും ജസീന്ത ജനങ്ങളെയും നേതാക്കളെയും ആവേശത്തിലായ്ത്തി. അതിജീവനവും അധ്വാനമഹത്വവും കവിതകളിൽ പ്രതിഫലിച്ചതിനൊപ്പം പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതിനുമുമ്പ് ഡോണൾഡ് ട്രംപിന്‍റെ അനുകൂലികൾ കാപ്പിറ്റൽ മന്ദിരം ആക്രമിച്ചതും കവിതയിൽ പരാമർശിച്ചു. വാക്കുകളുടെ ദൃഡതയും ഉച്ഛാരണത്തിലെ വ്യക്തതയുമായിരുന്നു അമാൻഡയെ മറ്റുള്ളവരിൽനിന്ന് വേർതിരിച്ചു നിർത്തിയത്.
അമേരിക്കൻ കവയിത്രി മായ ആഞ്ചേലാ അമാൻഡയെ കണ്ട് സന്തോഷിക്കുകയായിരിക്കും എന്നാണ് പ്രശസ്ത അവതാരികയും നടിയുമായ ഓപ്ര വിൻഫ്രി ട്വിറ്ററിൽ കുറിച്ചത്. നാൻസി പെലോസിയും ഹിലരി ക്ലിന്‍റണുമെല്ലാം അമാൻഡക്ക് അഭിനന്ദനവുമായെത്തി. 2036ൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ പ്രധാന സാന്നിധ്യമാകാൻ അമാൻഡക്കാകട്ടെയെന്നായിരുന്നു ഹിലരി ക്ലിന്‍റന്‍റെ ആശംസ.
യു.എസിലെ യുവകവികളിൽ ഏറ്റവും ശ്രദ്ധേയയാണ് അമാൻഡ. നിരവധി പുരസ്കാരങ്ങളും അഭിനന്ദങ്ങളും ചെറുപ്രായത്തിൽ അമാൻഡയെ തേടിയെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
