ബൈഡൻ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; പിന്മാറാനുള്ള കാരണങ്ങൾ വിശദീകരിക്കും
text_fieldsവാഷിങ്ടൺ: തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ അമേരിക്കൻ പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറാനുള്ള കാരണങ്ങൾ അദ്ദേഹം വിശദീകരിക്കും. പാർട്ടി സ്ഥാനാർഥിയായി കമല ഹാരിസിനുള്ള പിന്തുണയും അദ്ദേഹം അറിയിക്കും. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചയാണ് ബൈഡന്റെ പ്രസംഗം. കോവിഡ് ബാധിതനായതിനെ തുടർന്ന് ഒരാഴ്ചയായി ഡെലവേറിലെ തന്റെ വസതിയിൽ കഴിയുകയായിരുന്ന ബൈഡൻ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വൈറ്റ്ഹൗസിലേക്ക് മടങ്ങി.
ട്രംപുമായി നടന്ന സംവാദത്തിൽ തിരച്ചടി നേരിടുകയും ആരോഗ്യ പ്രശ്നങ്ങൾ ചർച്ചയാകുകയും ചെയ്തതോടെയാണ് ബൈഡൻ പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിൻവാങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

