Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വൈറ്റ്​ഹൗസിൽ ഞാനുള്ളപ്പോൾ ഇറാൻ ആണവ ശക്​തിയാകില്ല- ഇസ്രായേലിന്​ ബൈഡ​െൻറ കരുതൽ
cancel
Homechevron_rightNewschevron_rightWorldchevron_rightവൈറ്റ്​ഹൗസിൽ...

വൈറ്റ്​ഹൗസിൽ ഞാനുള്ളപ്പോൾ ഇറാൻ ആണവ ശക്​തിയാകില്ല- ഇസ്രായേലിന്​ ബൈഡ​െൻറ കരുതൽ

text_fields
bookmark_border

വാഷിങ്​ടൺ: പശ്​ചി​േ​മഷ്യയിൽ ഇസ്രായേലിനെ ആധിയിലാക്കുന്നതൊക്കെയും സംഭവിക്കാതെ താൻ ​സൂക്ഷിച്ചോള​ു​െമന്ന്​ പുതിയ പ്രസിഡൻറ്​ ജോ ബൈഡ​െൻറ ഉറപ്പ്​. പുതിയ പ്രധാനമന്ത്രി നാഫ്​റ്റലി ബെനറ്റുമായി കൂടിക്കാഴ്​ച നടക്കാനിരിക്കെയാണ്​ ട്രംപിനെക്കാൾ വിശ്വാസവും കരുതലും ത​െൻറ ഭാഗത്തുനിന്ന്​ പ്രതീക്ഷിക്കാമെന്ന്​ ​ഡെമോക്രാറ്റ്​ പ്രസിഡൻറായ ബൈഡൻ ഇസ്രായേൽ പ്രസിഡൻറ്​ റ്യൂവൻ റിവ്​ലിന്​ ഉറപ്പുനൽകിയത്​. ജൂത രാജ്യവുമായി ത​െൻറ ബന്ധം ഉരുക്കിലുറച്ചതാണെന്നും വൈറ്റ്​ഹൗസിലെ ഓവൽ ഓഫീസിൽ ആദ്യമായി ഒരു ഇസ്രായേൽ പ്രതിനിധിയെ കണ്ട അമേരിക്കൻ പ്രസിഡൻറ്​ വ്യക്​തമാക്കി.

നെതന്യാഹുവി​െൻറ പിൻഗാമിയായി നാഫ്​റ്റലി ബെനറ്റ്​ എത്തിയ ശേഷം ഇരുവരും തമ്മിലെ കൂടിക്കാഴ്​ചക്ക്​ രണ്ടു രാജ്യങ്ങളിലും നീക്കങ്ങൾ സജീവമാണ്​. അടുത്ത ആഴ്​ചകളിൽ ഇത്​ ഉണ്ടാകുമെന്നാണ്​ സൂചന. അതിനിടെയാണ്​ ഇറാനെ കൂടുതൽ പിണക്കി മേഖലയിലെ ഏറ്റവും വലിയ ആണവ ശക്​തിയായ ഇസ്രായേലിനെ ആശ്വസിപ്പിച്ച്​ ബൈഡൻ രംഗത്തെത്തിയത്​.

ഇറാൻ ആണവ കരാർ ചർച്ചകൾ കഴിഞ്ഞ ദിവസം വീണ്ടും സജീവമാക്കിയിരുന്നു. ഇത്​ ഇസ്രായേലിനെ ​പ്രകോപിപ്പിച്ച സാഹചര്യത്തിലാണ്​ യു.എസ്​ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelNo nuclear weapon for Iran
News Summary - Biden vows to Israel: No nuclear weapon for Iran on my watch
Next Story