Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റഷ്യയെ വീണ്ടും ഉപരോധത്തിൽ കുരുക്കാൻ യു.എസ്​; മുതിർന്ന ഉദ്യോഗസ്​ഥരെ പുറത്താക്കും
cancel
Homechevron_rightNewschevron_rightWorldchevron_rightറഷ്യയെ വീണ്ടും...

റഷ്യയെ വീണ്ടും ഉപരോധത്തിൽ കുരുക്കാൻ യു.എസ്​; മുതിർന്ന ഉദ്യോഗസ്​ഥരെ പുറത്താക്കും

text_fields
bookmark_border

റഷ്യയെ വീണ്ടും ഉപരോധത്തിൽ കുരുക്കാൻ യു.എസ്​; മുതിർന്ന ഉദ്യോഗസ്​ഥരെ പുറത്താക്കും

വാഷിങ്​ടൺ: ബൈഡൻ ഡെമോക്രാറ്റ്​ സ്​ഥാനാർഥിയായ 2020ലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പ്രതിനിധി ട്രംപിനെ അധികാര​ത്തിലെത്തിക്കാൻ റഷ്യ ശ്രമം നടത്തിയെന്ന ആരോപണം ശക്​തമാകുന്നതിനിടെ ഉപരോധം കടുപ്പിക്കാൻ അമേരിക്ക. പ്രസിഡന്‍റ്​ ജോ ബൈഡൻ പുതുതായി പ്രഖ്യാപിക്കുന്ന ഉപരോധം സാമ്പത്തികമായി മാത്രമല്ല, നയതന്ത്രപരമായും റഷ്യയെ കുരുക്കിലാക്കും. 30 പുതിയ കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തുന്നതും യു.എസിലുള്ള 10 മുതിർന്ന റഷ്യൻ ഉ​േദ്യാഗസ്​ഥരെ പുറത്താക്കുന്നതും ഇതിന്‍റെ ഭാഗമായി നടപ്പാക്കും. രഹസ്യാന്വേഷണ, നയതന്ത്ര ഉദ്യോഗസ്​ഥരെയാകും പുറത്താക്കുക. റഷ്യൻ നാണയമായ റൂബിളിന്​ ആധിപത്യമുള്ള ബോണ്ടുകൾ വാങ്ങാൻ യു.എസ്​ വ്യവസായ സ്​ഥാപനങ്ങൾക്ക്​ വിലക്കും ഇതിന്‍റെ ഭാഗമായി വരും.

യു.എസ്​ സർക്കാർ ശ്രംഖലകളെ ലക്ഷ്യമിട്ട്​ 2020ൽ നടന്ന വൻ ഹാക്കിങ്ങും യു.എസ്​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമാണ്​ വീണ്ടും ഉപരോധം പ്രഖ്യാപിക്കുന്നതിലെത്തിച്ചത്​.

സോഫ്​റ്റ്​വെയർ അപ്​ഡേറ്റ്​ എന്ന പേരിൽ ​ൈവറസ്​ ഉപയോഗിച്ച്​ വിവിധ സർക്കാർ ശ്രംഖലകളിൽ കടന്നുകയറി രഹസ്യങ്ങൾ ചോർത്തിയെന്നാണ്​ കേസ്​. വൈറ്റ്​ഹൗസ്​, സ്​റ്റേറ്റ്​ വിഭാഗം, ട്രഷറി വിഭാഗം തുടങ്ങി പ്രധാന സർക്കാർ വകുപ്പുകളുടെ രഹസ്യ മെയ്​ൽ സന്ദേശങ്ങൾ വരെ ഹാക്കർമാർ ചോർത്തിയതായാണ്​ സംശയം. കഴിഞ്ഞ വർഷം മാർച്ചിൽ തുടങ്ങി വർഷാവസാനം വരെ ഹാക്കിങ്​ നീണ്ടുനിന്നതായാണ്​ സംശയം.

യുക്രെയ്​നിൽ 40,000 ഓളം സൈനികരെ അണിനിരത്തി നടപടികൾ കടുപ്പിക്കുന്ന റഷ്യക്ക്​ മുന്നറിയിപ്പ്​ കൂടിയാകും പുതിയ നീക്കം. യുക്രെയ്​നിൽ മാത്രമല്ല, ക്രിമിയയിലും അരലക്ഷത്തോളം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്​. യുരെകയ്​ന്‍റെ ഭാഗമായിരുന്ന ക്രിമിയയെ 2014ലാണ്​ റഷ്യയുടെ ഭാഗമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenSolarWinds hackRussia sanctions
News Summary - Biden to unveil Russia sanctions over SolarWinds hack and election meddling
Next Story