Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ വോ​ട്ടെണ്ണൽ...

യു.എസിൽ വോ​ട്ടെണ്ണൽ തുടരുന്നു; ബൈഡൻ മുന്നിൽ

text_fields
bookmark_border
യു.എസിൽ വോ​ട്ടെണ്ണൽ തുടരുന്നു; ബൈഡൻ മുന്നിൽ
cancel

വാഷിങ്​ടൺ: ആകാംക്ഷ നിറഞ്ഞ രാത്രിക്ക്​ ശേഷം യു.എസിൽ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൻെറ വോ​ട്ടെണ്ണൽ തുടരുന്നു. വെള്ളിയാഴ്​ച പുലർച്ചെയോടെ ചിത്രം വ്യക്​തമാകു​െമന്നാണ്​ പ്രതീക്ഷിക്കുന്നത്​. അരിസോണ, ജോർജിയ, വിസ്​കോൺസിൻ, നെവാഡ, പെൻസിൽവാനിയ എന്നിവിടങ്ങ​ളിലെ അന്തിമ ഫലമാണ്​ ഇനി അറിയാനുള്ളത്​. അതേസമയം, ചില സ്ഥലങ്ങളിലെ വോ​ട്ടെണ്ണൽ നിർത്തിവെക്കണമെന്ന ആവശ്യവുമായി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ് ട്രംപ്​​ വീണ്ടും രംഗത്തെത്തി​. തെരഞ്ഞെടുപ്പ്​ ദിവസത്തിന്​ ശേഷം വന്ന വോട്ടുകൾ എണ്ണരുതെന്ന ട്രംപിൻെറ ട്വീറ്റർ ട്വിറ്റർ നീക്കം ചെയ്​തിട്ടുണ്ട്​. തെരഞ്ഞെടുപ്പ്​ നടപടികളെ കുറിച്ച്​ ​തെറ്റിദ്ധാരണ പരത്തുന്നതാണ്​ പ്രസ്​തുത ട്വീറ്റെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി.

ഡെമോ​ക്രാറ്റിക്​ സ്ഥാനാർഥി ​ജോ ബൈഡനാണ് ഏറ്റവും പുതിയ റിപ്പോർട്ട്​ പ്രകാരവും മുന്നേറുന്നത്​. അദ്​ഭുതങ്ങൾ സംഭവിച്ചാൽ മാത്രമാകും വിധി ട്രംപിന്​ അനുകൂലമാവുക. 264 ഇലക്​ട്രൽ വോട്ടുകളാണ്​ ജോ ബൈഡൻ നേടിയിരിക്കുന്നത്​. ഇതേ ലീഡ്​ തുടർന്നാൽ ഭരണം പിടിക്കാനുള്ള 270 ഇലക്​ടറൽ വോട്ടുകൾ ബൈഡൻ നേടും.

റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ്​ ട്രംപ്​ 214 ഇലക്​ടറൽ വോട്ടുകളാണ്​ നേടിയിരിക്കുന്നത്​. അതേസമയം, ​ജോർജിയയിലെ വോട്ടിങ്​ ശതമാനം കുറഞ്ഞതോടെ, ബാലറ്റ്​ എണ്ണുന്നതിൽ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന്​ ആരോപിച്ച്​ ട്രംപ്​ ക്യാമ്പ്​ ലോസ്യൂട്ട്​ ഫയൽ ചെയ്​തു.

പെൻസിൽവേനിയയിലും ട്രംപി​െൻറ ലീഡ്​ കുറയുന്നുണ്ട്​. പെൻസിൽവേനിയയിൽ ബാലറ്റ്​ വോട്ടുകൾ ഇനിയും എണ്ണിതീർന്നിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസം പോസ്റ്റ്മാർക്ക് ചെയ്ത ബാലറ്റുകൾ എണ്ണാനുള്ള സംസ്ഥാന തീരുമാനത്തിനെതിരെ റിപ്പബ്ലിക്കൻമാർ അപ്പീൽ നൽകിയിട്ടുണ്ട്​.

ഡോണൾഡ്​ ട്രം​പിന്‍റെ വിജയസാധ്യത ഇങ്ങനെ

ഇ​തു​വ​രെ ല​ഭി​ച്ച​ത്​ 214 ഇ​ല​ക്​​ട​റ​ൽ വോ​ട്ടു​ക​ൾ. ഇ​നി എ​ണ്ണാ​നു​ള്ള െപ​ൻ​സിൽ​വേ​നി​യ​യി​ലാ​ണ്​ പ്ര​ധാ​ന പ്ര​തീ​ക്ഷ. ഇ​വി​ടെ 20 ഇ​ല​ക്​​ട​റ​ൽ വോ​ട്ടു​ക​ളു​ണ്ട്. ഇ​തി​ന്​ പു​റ​മെ മ​റ്റു മൂ​ന്ന്​ സം​സ്​​ഥാ​ന​ങ്ങ​ൾ​കൂ​ടി അ​നു​കൂ​ല​മാ​യാ​ൽ 270 എ​ന്ന മാ​ജി​ക്​ ന​മ്പ​ർ നേ​ടാ​നാ​വും. പെ​ൻ​സിൽ​വേ​നി​യ കി​ട്ടി​യി​ല്ലെ​ങ്കി​ൽ അ​ഞ്ചു സം​സ്​​ഥാ​ന​ങ്ങ​ളി​ലെ ഇ​ല​ക്​​ട​റ​ൽ വോ​ട്ട്​ പൂ​ർ​ണ​മാ​യി ല​ഭിേ​ക്ക​ണ്ടി​വ​രും. ഇതിനുള്ള സാധ്യത നേരിയതാണ്.

ജോ ബൈ​ഡ​ന്‍റെ വിജയസാധ്യത ഇങ്ങനെ

ബൈഡൻ 264 വോട്ടുകളുമായി വിജയത്തിനരികെ നിൽക്കുകയാണ്​. ആറു വോട്ടുകൾ കൂടി നേടിയാൽ പ്രസിഡൻറ്​ പദം. മി​ഷി​ഗ​ണിലും വി​സ്​​കോ​ൻ​സിനിലും ബൈഡൻ ജയിച്ചു കഴിഞ്ഞു. െന​വാ​ഡയിൽ കൂടി ജയിച്ചാൽ വിജയമുറപ്പിക്കാനാകും. എന്നാൽ ജോർജിയയിലെ വിജയത്തിനെതിരെ ട്രംപ്​ ക്യാമ്പ്​ നൽകിയ സ്യൂട്ട്​ നിർണായകമാണ്​.

ജോർജിയയിലും നോർത്ത് കരോലിനയിലും ട്രംപിന് വ്യക്തമായ ലീഡുണ്ട്. അരിസോണ, കാലിഫോണിയ, വാഷിങ്ടൺ, ന്യൂയോർക്, ഇല്ലിനോയ്, മെയ്ൻ, മിനെസോട്ട, ഹവായ് എന്നീ സംസ്ഥാനങ്ങളിൽ ബൈഡൻ വിജയിപ്പോൾ, ഫ്ളോറിഡ, ഒഹിയോ, മിസോറി, ടെക്സാസ്, അയോവ, മൊണ്ടാന, യൂട്ടാ എന്നീ സംസ്ഥാനങ്ങൾ ട്രംപ് നേടി.

യു.എസ് കോൺഗ്രസിൽ ഡെമോക്രാറ്റിക് മുന്നിൽ, സെനറ്റിൽ റിപബ്ലിക്കൻ പാർട്ടിക്ക് മുൻതൂക്കം

അമേരിക്കൻ ജനപ്രതിനിധി സഭയായ കോൺഗ്രസിലേക്കും ഉപരിസഭയായ സെനറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലും പുരോഗമിക്കുന്നു. യു.എസ് കോൺഗ്രസിൽ 204 സീറ്റ് നേടിയ ഡെമോക്രാറ്റിക് പാർട്ടിയാണ് ലീഡ് ചെയ്യുന്നത്. 190 സീറ്റുകളാണ് റിപ്പബ്ലിക്കൻ പാർട്ടി നേടിയത്.

യു.എസ് കോൺഗ്രസിൽ ഭൂരിപക്ഷത്തിന് 218 സീറ്റ് വേണം. ഉപരിസഭയായ സെനറ്റിൽ റിപബ്ലിക്കൻ പാർട്ടിക്കാണ് മുൻതൂക്കം. റിപബ്ലിക്കൻ 48 സീറ്റ് നേടിയപ്പോൾ ഡെമോക്രാറ്റുകൾ 46 സീറ്റ് നേടി. 100 അംഗ സെനറ്റിൽ 51 സീറ്റ് വേണം ഭൂരിപക്ഷം ലഭിക്കാൻ.


പ്രമീള ജയ്പാൽ, രാജ കൃഷ്​ണമൂർത്തി, റോ ഖന്ന, അമി ബേര എന്നിവർ


ഇന്ത്യൻ വംശജരും ഡെമോക്രാറ്റിക് സ്ഥാനാർഥികളുമായ രാജ കൃഷ്​ണമൂർത്തി, പ്രമീള ജയ്പാൽ, അമി ബേര, റോ ഖന്ന എന്നിവർ വിജയിച്ചു. ഡെമോക്രാറ്റിക്​പ്രതിനിധി രാജ കൃഷ്​ണമൂർത്തി വീണ്ടും ജനപ്രതിനിധി സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയാണ്​ 47കാരനായ രാജ കൃഷ്​ണമൂർത്തി ഇല്ലിനോയിസിൽ നിന്നും വിജയിക്കുന്നത്. രാജ കൃഷ്​ണമൂർത്തിയുടെ രക്ഷിതാക്കൾ തമിഴ്​നാട്ടിൽ നിന്നുള്ളവരാണ്​. 2016ലാണ് അദ്ദേഹം ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്​.

ഇന്ത്യൻ വംശജരും ഡെമോക്രാറ്റിക് സ്ഥാനാർഥികളുമായ അമി ബേരയും റോ ഖന്നയും വിജയിച്ചു. അമി ബേര കാലിഫോർണിയ ഡിസ്ട്രിക്ട് ഏഴിൽ നിന്ന് 61 ശതമാനം വോട്ട് നേടി വിജയിച്ചു. റോ ഖന്ന 74 ശതമാനം വോട്ട് നേടിയാണ് ഡിസ്ട്രിക്ട് 17ൽ നിന്ന് വിജിച്ചത്. ഡെമോക്രാറ്റിന്‍റെ കോൺഗ്രസ്​അംഗം പ്രമീള ജയ്പാൽ വാഷിങ്ടണിൽ നിന്ന്​ മൂന്നാം തവണയും വിജയിച്ചു. ഡോ. ഹിരൽ തിപിർനേനി അരിസോണയിൽ ഡെമോക്രാറ്റിക്​പാർട്ടി സ്ഥാനാർഥിയായി മത്സരരംഗത്തുണ്ട്. ടെക്സസിൽ ഡെമോക്രാറ്റിക് ​സ്ഥാനാർഥി ശ്രീ കുൽകർനി പരാജയപ്പെട്ടു.

ഡെമോക്രാറ്റ്​ അംഗം ഇലാൻ ഉമർ രണ്ടാം തവണയും യു.എസ്​ ജനപ്രതിനിധി സഭയിലേക്ക് വിജയിച്ചു​. മിനിസോട്ടയിലെ ഫിഫ്​ത്ത്​ ഡിസ്​ട്രിക്​റ്റിൽനിന്ന്​ 2018ലാണ്​ ആദ്യം ഇലാൻ ജനപ്രതിനിധി സഭയിലെത്തുന്നത്​. ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യ സൊമാലി -അമേരിക്കൻ വംശജ കൂടിയാണ്​ ഇവർ.

അമേരിക്കയിൽ വിവാദമായ 'ക്യുഅനോൺ' ഗൂഢാലോചന സിദ്ധാന്തത്തെ പിന്തുണക്കുന്ന മാർജോറി ടെയ്‌ലർ ഗ്രീൻ യു.എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായിരുന്ന ഗ്രീൻ ജോർജിയയിലെ 14മത് ജില്ലയിൽ നിന്നാണ് വിജയിച്ചത്. ഗ്രീന്‍റെ എതിരാളി ഡെമോക്രാറ്റിക് സ്ഥാനാർഥി മൽസരത്തിൽ നിന്ന് സെപ്റ്റംബറിൽ പിന്മാറിയിരുന്നു.

ഡെമോക്രാറ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ മിഷിഗൻ സംസ്ഥാനത്തെ 13ാം ജില്ലയിൽ നിന്ന് ജനവിധി തേടുന്ന മുസ് ലിം-അമേരിക്കൻ സ്ഥാനാർഥിയായ റാഷിദ തലൈബ് വിജയിച്ചു. 77.8 വോട്ട് നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ റാഷിദ വിജയിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ ഡേവിഡ് ഡുഡെഹോഫർ 18.9 ശതമാനം വോട്ട് നേടി.

അമേരിക്കൻ വംശജരല്ലാത്തവരും കറുത്ത വർഗക്കരായ അമേരിക്കക്കാരും ബൈഡന്​ വോട്ട് ചെയ്തെന്നാണ് അഭിപ്രായ സർവേകൾ സുചിപ്പിക്കുന്നത്. സ്ത്രീ വോട്ടർമാർക്കിടയിലും വെള്ളക്കാരല്ലാത്ത വോട്ടർമാർക്കിടയിലും​ ബൈഡനാണ് സ്വാധീനം. അതേസമയം, ​അമേരിക്കൻ വംശജർ, 65 വയസിനു മുകളിൽ പ്രായമുള്ളവർ, ബിരുദമില്ലാത്തവർ എന്നീ വിഭാഗങ്ങൾക്കിടയിൽ ട്രംപിന് അനുകൂലമായി നിലപാട് സ്വീകരിച്ചെന്നാണ് റിപ്പോർട്ട്.


Show Full Article
TAGS:US Election 2020 Presidential election Joe Biden Donald trump 
Next Story