Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുക്രൈനിലേക്ക്​ റഷ്യ...

യുക്രൈനിലേക്ക്​ റഷ്യ നീങ്ങിയാൽ ജർമനിയുമായുള്ള അവരുടെ ഗ്യാസ്​ പൈപ്പ്​ ലൈൻ പദ്ധതി മുടക്കുമെന്ന്​ അമേരിക്ക

text_fields
bookmark_border
യുക്രൈനിലേക്ക്​ റഷ്യ നീങ്ങിയാൽ ജർമനിയുമായുള്ള അവരുടെ ഗ്യാസ്​ പൈപ്പ്​ ലൈൻ പദ്ധതി മുടക്കുമെന്ന്​ അമേരിക്ക
cancel

വാഷിങ്ടണ്‍: യുക്രൈനിലേക്ക്​ റഷ്യസൈനിക നീക്കം നടത്തിയാൽ റഷ്യയിൽ നിന്ന്​ ജർമനിയിലേക്കുള്ള വാതക പൈപ്പ്​ ലൈൻ പദ്ധതി മുന്നോട്ട്​ പോകില്ലെന്ന്​ അമേരിക്കന്‍ പ്രസിഡ​െൻറ മുന്നറിയിപ്പ്. ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചക്ക്​ ശേഷമാണ്​ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ്​ നൽകിയത്​.

പ്രകൃതി വാതക ഉൽപാദനത്തിൽ ഏറെ മുന്നിലുള്ള രാജ്യമാണ്​ റഷ്യ. ജർമനിയാക​െട്ട പ്രധാന വാതക ഉപഭോഗ രാജ്യവുമാണ്​. റഷ്യയിൽ നിന്ന്​ ജർമനിയിലേക്കുള്ള പ്രകൃതി വാതക നീക്കം വർധിപ്പിക്കുന്ന പുതിയ ഗ്യാസ്​ പൈപ്പ്​ലൈൻ പദ്ധതി മുടക്കുമെന്നാണ്​ അമേരിക്ക മുന്നറിയിപ്പ്​ നൽകുന്നത്​.

നിലവില്‍ ഒരു ലക്ഷത്തിലധികം വരുന്ന സൈന്യത്തെ യുക്രൈൻ അതിർത്തിയിൽ റഷ്യ വിന്യസിച്ചിട്ടുണ്ട്​. ഏത്​ നിമിഷവും റഷ്യയുടെ ഭാഗത്തു നിന്ന്​ ഒരു സൈനിക നീക്കം നടക്കാനുള്ള സാധ്യതയാണ്​ മേഖലയിലുള്ളത്​.

യുക്രൈനിലുള്ള അമേരിക്കൻ പൗരൻമാരോട്​ മടങ്ങാൻ പ്രസിഡൻറ്​ ബൈഡൻ ആവശ്യപ്പെട്ടിട്ടുണ്ട്​. റഷ്യ സൈനിക നീക്കം നടത്താതിരിക്കാനുള്ള സമ്മർദ തന്ത്രങ്ങൾ അമേരിക്ക സജീവമാക്കിയിട്ടുണ്ട്​.

റഷ്യയുടെ ഭാഗത്തു നിന്ന്​ സൈനിക നീക്കമുണ്ടായാൽ മുന്നനുഭവങ്ങളില്ലാത്തവിധം കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന്​ ബൈഡൻ പറഞ്ഞു. ജർമനിയിലേക്കുള്ള വാതക ​പൈപ്പ്​ ലൈൻ പദ്ധതി മുടങ്ങിയാൽ അത്​ റഷ്യക്ക്​ കടുത്ത തിരിച്ചടിയാകും.

അതേസമയം, വാതക പൈപ്പ്​ ലൈൻ പദ്ധതി മുടങ്ങുമെന്ന്​ ജർമൻ അധികൃതർ പ്രഖ്യാപിച്ചിട്ടില്ല. അമേരിക്ക പ്രധാന സഖ്യകക്ഷിയാണെന്നും യുദ്ധമൊഴിവാക്കാൻ കൂടെയുണ്ടാകുമെന്നുമാണ്​ ജർമൻ ചാൻസലർ പ്രഖ്യാപിച്ചത്​. വാതക പൈപ്പ്​ലൈൻ പദ്ധതി മുടക്കുമെന്ന അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡ​െൻറ പ്രസ്​താവന ജർമനി തള്ളിയിട്ടുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiausgermanyukraineamerica
News Summary - Biden says gas pipeline won't move ahead if Russia invades Ukraine
Next Story