
വിമാനത്തിൽ കയറുന്നതിനിടെ തുടർച്ചയായി ഇടറിവീണ് ബൈഡൻ - വിഡിയോ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ എയർഫോഴ്സ് വൺ വിമാനത്തിലേക്ക് കയറുന്നതിനിടെ ഒന്നിലേറെ തവണ കാലിടറി വീണു. വാഷിങ്ടണിൽനിന്ന് അറ്റ്ലാന്റയിലേക്ക് പോകാൻ വിമാനം കയറുന്നതിനിടെയാണ് 78കാരനായ ബൈഡൻ കോണിപ്പടിയിൽ വീണത്.
സുരക്ഷ ഉദ്യോഗസ്ഥരുടെ സല്യൂട്ട് സ്വീകരിച്ച ശേഷമാണ് ബൈഡൻ കോണിപ്പടി കയറുന്നത്. അതിവേഗതയിലായിരുന്നു അദ്ദേഹത്തിന്‍റെ നടത്തം. അരികിലുള്ള കമ്പിയിൽപിടിച്ചാണ് കയറിയതെങ്കിലും പകുതി ദൂരമെത്തിയപ്പോൾ കാല് തെന്നുകയായിരുന്നു. എണീറ്റെങ്കിലും ഉടൻ തന്നെ വീണു. നിവരാൻ ശ്രമിക്കുന്നതിനിടെ അടുത്തപടിയിലും തെന്നി മുട്ടുകുത്തി വീണു. എന്നാൽ, കാര്യമായി ഒന്നും സംഭവിച്ചില്ല.
പാന്‍റിലെ പൊടി കൈകൊണ്ട് തട്ടി വേഗത്തിൽ ഓടിക്കയറി. തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് അഭിവാദ്യം അർപ്പിച്ചാണ് ബൈഡൻ വിമാനത്തിലേക്ക് പ്രവേശിച്ചത്.
അറ്റ്ലാന്‍റയിലെ മസാജ് പാർലറിൽ നടന്ന വെടിവെപ്പിനെ തുടർന്ന് ആശങ്കയിലായ ഏഷ്യൻ-അമേരിക്കൻ വംശജരെ സന്ദർശിക്കാനായിരുന്നു ബൈഡന്‍റെ യാത്ര. അതേമസയം, ബൈഡന് പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ഡെപ്യൂട്ടി പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
