Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഞങ്ങൾ മറക്കില്ല,...

ഞങ്ങൾ മറക്കില്ല, പൊറുക്കില്ല; പകരം വീട്ടും -ബൈഡൻ

text_fields
bookmark_border
cancel

വാഷിങ്ടൺ: തങ്ങളുടെ 12 സൈനികരടക്കം 73 പേർ കൊല്ലപ്പെട്ട കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ കടുത്ത പ്രതികരണമവുമായി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. ആക്രമണത്തിന് ഉത്തരവാദികളായവരോട് പകരം വീട്ടുമെന്നും അഫ്ഗാനിൽനിന്നുള്ള ഒഴിപ്പിക്കൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആക്രമണം നടത്തിയവർക്കും അമേരിക്കയെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു കാര്യം അറിയാം - ഞങ്ങൾ മറക്കില്ല, പൊറുക്കില്ല. ഞങ്ങൾ നിങ്ങളെ വേട്ടയാടും, പകരം വീട്ടുകയും ചെയ്യും -വൈറ്റ് ഹൈസിൽ നിന്നുള്ള പ്രസംഗത്തിൽ ബൈഡൻ വ്യക്തമാക്കി.

ഇന്നലെ, രാ​​​ജ്യം വി​​​ടാ​​​നാ​​​യി കാ​​​​ബൂ​​​​ൾ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൻെറ ഗേറ്റിന്​ പു​​​റ​​​ത്ത്​ ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​നി​​​ട​​​യി​​​ൽ ഇ​​​ര​​​ട്ട ചാ​​​വേ​​​ർ സ്​​​​ഫോ​​​ട​​​ന​​​മാണ് ഉണ്ടായത്. 140 ലേ​​​റെ പേ​​​ർ​​​ക്ക്​ പ​​​രി​​​ക്കേ​​​റ്റു. അമേരിക്കയുടെ 15 ഓളം സേനാംഗങ്ങൾക്കു പരിക്കേറ്റിട്ടുമുണ്ട്.

ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തിന് സാധ്യതയുണ്ടെന്നും ആ​​​​ളു​​​​ക​​​​ൾ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്ന്​ ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​ക​​​​ണ​​​​മെ​​​​ന്നും ബ്രി​​​​ട്ട​​െ​​ൻ​​റ​​​​യും യു.​​​​എ​​​​സി​​െ​​ൻ​​റ​​​​യും മു​​​​ന്ന​​​​റി​​​​യി​​​​പ്പു​ വ​​​​ന്ന്​ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്ക​​​​ക​​​​മാ​​യിരുന്നു ആക്രമണം. സ്​​​​​ഫോ​​​​ട​​​​ന​​​​ത്തി​​​​നു​​​​പി​​​​ന്നി​​​​ൽ ഐ.​​​​എ​​​​സ്​ ആ​​​​ണെ​​​​ന്ന്​ താ​​​​ലി​​​​ബാ​​​​ൻ വൃ​​​​ത്ത​​​​ങ്ങ​​​​ൾ അറിയിച്ചു. ആക്രമണത്തി​ന്‍റെ ഉത്തരവാദിത്തം ഐ.എസ്​ ഏറ്റെടുത്തതായി ബി.ബി.സി റിപ്പോർട്ടു ചെയ്​തു.

ആ​​​​ഗ​​​​സ്​​​​​റ്റ്​ 31ന​​​​കം ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ൽ ദൗ​​​​ത്യം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ അ​​​​ഫ്​​​​​ഗാ​​​​ൻ വി​​​​ട​​​​ണ​​​​മെ​​​​ന്ന്​ താ​​​​ലി​​​​ബാ​​​​ൻ അ​​​​ന്ത്യ​​​​ശാ​​​​സ​​​​നം ന​​​​ൽ​​​​കി​​​​യ​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന്​ കാ​​​​ബൂ​​​​ൾ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ അ​​​​ഭൂ​​​​ത​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ തി​​​​ര​​​​ക്കാ​​​​ണ്​ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഒഴിപ്പിക്കൽ ദൗത്യം തുടരുമെന്ന്​ അമേരിക്ക വ്യക്​തമാക്കിയിട്ടുണ്ട്. അമേരിക്കക്കാരെയും ഞങ്ങളുടെ സഖ്യ കക്ഷികളെയും ഒഴിപ്പിക്കുന്നത് തുടരുമെന്നാണ് ബൈഡൻ വ്യക്തമാക്കിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kabulafghanistan
News Summary - Biden promises to retaliate and evacuations to continue
Next Story