Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഭീകരവേട്ടയുടെ പേരിലെ മഹാക്രൂരതക്ക്​ പേരുകേട്ട ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടാൻ ബൈഡൻ
cancel
Homechevron_rightNewschevron_rightWorldchevron_rightഭീകരവേട്ടയുടെ പേരിലെ...

ഭീകരവേട്ടയുടെ പേരിലെ മഹാക്രൂരതക്ക്​ പേരുകേട്ട ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടാൻ ബൈഡൻ

text_fields
bookmark_border


വാഷിങ്​ടൺ: ഭീകര വേട്ട നിരത്തി നൂറുകണക്കിന്​ നിരപരാധികളെ ആരോരുമറിയാതെ തടവിലാക്കി​ മനുഷ്യത്വം തീണ്ടാത്ത ക്രൂരതകളുമായി മഹാഭീകരതയുടെ ​പര്യായമായി മാറിയ ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടുമെന്ന വാഗ്​ദാനവുമായി വീണ്ടും അമേരിക്കയിലെ ഡെമോക്രാറ്റിക്​​ ഭരണകൂടം. നേരത്തെ ഇതേ ആവശ്യവുമായി ബറാക്​ ഒബാമ രംഗത്തുവന്നിരുന്നുവെങ്കിലും ഒന്നും സംഭവിച്ചിരുന്നില്ല.

ക്യൂബയിലെ ഗ്വാണ്ടനാമോ ദ്വീപിൽ കടുത്ത നിയന്ത്രണ​​ങ്ങളോടെ 2002ൽ അമേരിക്ക സ്​ഥാപിച്ച ജയിലാണ്​ പുതിയ പ്രസിഡൻറ്​ ജോ ബൈഡ​െൻറ സർക്കാർ അടച്ചുപൂട്ടാൻ നീക്കം ആരംഭിച്ചത്​. വരും ആഴ്​ചക​ളിലോ മാസങ്ങളിലോ ഇതിനുള്ള ഉത്തരവിൽ ബൈഡൻ ഒപ്പുവെക്കുമെന്നാണ്​ സൂചന.

ജി.ടി.എം.ഒ എ​ന്നും ഗിറ്റ്​മോ എന്നും വിളിക്കപ്പെടുന്ന തടവറയിൽ അൽഖാഇദ, താലിബാൻ ബന്ധമാരോപിച്ച്​ ആരംഭ വർഷത്തിൽ മാത്രം 680 പേരെയാണ്​ എത്തിച്ച്​ കൊടിയ ക്രൂരതകൾക്ക്​ ഇരയാക്കിയിരുന്നത്​. വർഷങ്ങൾ നീണ്ട ക്രൂരതകൾക്കൊടുവിൽ തടവുകാരിൽ ഭൂരിപക്ഷവും നാടുപിടിക്കുകയോ മരണം പുൽകുകയോ ചെയ്​തെങ്കിലും ഇനിയും 40 പേർ അനിശ്​ചിത കാല തടവിൽ തുടരുന്നുണ്ട്​. 2001 സെപ്​റ്റംബറിൽ അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രത്തിനുനേരെ നടന്ന ആക്രമണത്തി​ന്​ പിന്തുണ നൽകിയെന്നും ആസൂത്രണത്തിൽ പങ്കാളികളായെന്നും പറഞ്ഞാണ്​ ഇവരെ തടവിലിട്ടിരിക്കുന്നത്​. ട്രംപ്​ അധികാരത്തിലിരുന്ന അവസാന വർഷങ്ങളിൽ ഗ്വാണ്ടനാമോ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട നടപടികൾ പൂർണമായി നിർത്തിവെച്ച നിലയിലായിരുന്നു.​

ബൈഡൻ ഭരണകൂടം തീരുമാനമെടുത്തിട്ടുണ്ടെങ്കിലും തടവറ അടച്ചുപൂട്ടൽ വേഗത്തിലാകില്ലെന്ന്​ ദേശീയ സുരക്ഷ കൗൺസിൽ വക്​താവ്​ എമിലി ഹോൺ പറഞ്ഞു. രാഷ്​ട്രീയ- നിയമ പ്രശ്​നങ്ങൾ ഒരുപോലെ ബൈഡ​െൻറ നീക്കത്തിനു മുന്നിൽ തടസ്സമായി നിൽക്കുമെന്നാണ്​ സൂചന.

മുൻ ഡെമോക്രാറ്റ്​ പ്രസിഡൻറ്​ ബറാക്​ ഒബാമ 2016ൽ ആണ്​ ഇതിനെതിരെ രംഗത്തുവന്നിരുന്നത്​. തടവറ​ അമേരിക്കൻ മൂല്യങ്ങൾക്ക്​​ എതിരാണെന്നും രാജ്യത്തി​െൻറ ചരിത്രത്തിനുമേൽ കറയാണെന്നുമായിരുന്നു ഒബാമയുടെ വാക്കുകൾ. ഗിറ്റ്​മോ അടച്ചുപൂട്ടണമെന്നും 2016ൽ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, അതേ വർഷം അധികാരമേറിയ ട്രംപ് ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടില്ലെന്ന്​ പ്രതിജ്​ഞ ചെയ്​തു. കുറെ മോശക്കാരെ കൊണ്ടുവന്ന്​ ഇനിയും നിറക്കേണ്ടതുണ്ടെന്നായിരുന്നു ട്രംപി​െൻറ ആവശ്യം.

തടവറ തുറന്ന ആദ്യ ദിവസം ഇവിടെ എത്തിച്ച സുഡാനീസ്​ തടവുകാരൻ ഇബ്​റാഹിം ഇദ്​രീസ്​ കഴിഞ്ഞ ദിവസം നാട്ടിൽ മരിച്ചിരുന്നു. ഗ്വാണ്ടനാമോ നാളുകളിൽ അനുഭവിച്ച ക്രൂരതയുടെ തുടർച്ചയായാണ്​ മരണമെന്ന്​ അഭിഭാഷകൻ ക്രിസ്​റ്റഫർ കറൻ കുറ്റപ്പെടുത്തിയിരുന്നു. അൽഖാഇദ തലവൻ ഉസാമ ബിൻ ലാദി​െൻറ സഹായിയെന്നു പറഞ്ഞ്​ പാകിസ്​താനിൽനിന്നാണ്​ ഇദ്​രീസിനെ കസ്​റ്റഡിയിലെടുത്തിരുന്നത്​. ഒരിക്കൽ പോലും കുറ്റം ചുമത്തപ്പെട്ടിരുന്നില്ല. 2002 ജനുവരി 11ന്​ ഇദ്​രീസ്​ ഉൾപെടെ 20 പേരെയാണ്​ ആദ്യമായി ജയിലിലെത്തിച്ചിരുന്നത്​. ക്യാമ്പ്​ എക്​സ്​ റേ എന്ന തടവറയിലായിരുന്നു പാർപ്പിച്ചത്​. ചുറ്റും കമ്പിവേലികെട്ടി സുരക്ഷാ ഉദ്യോഗസ്​ഥർ കാവലിരുന്ന ഇവിടെ മുട്ടുകുത്തി നിൽക്കുന്ന ഇവരുടെ ചിത്രം അമേരിക്ക പുറത്തുവിടുന്നതോടെയാണ്​ ഗ്വാണ്ടനാമോയെ കുറിച്ച ആദ്യ റിപ്പോർട്ടുകൾ ലോകമറിയുന്നത്​. മാനസിക വിഭ്രാന്തിയും പ്രമേഹവും രക്​താതിസമ്മർദവും കൊണ്ടു വലഞ്ഞ ഇദ്​രീസിനെ 2013 ഡിസംബറിലാണ്​ വിട്ടയക്കുന്നത്​. മാനസികമായും ശാരീരികമായും തകർന്ന ഇദ്​രീസ്​ സുഡാൻ തീരത്ത്​ അലയുന്ന ചിത്രങ്ങൾ അമേരിക്കക്കെതിരെ കടുത്ത വിമർശനം സൃഷ്​ടിച്ചിരുന്നു.

സമാനതകളില്ലാത്ത മഹാക്രൂരതകൾ

തണുത്തുറഞ്ഞ സെല്ലിൽ വിവസ്​ത്രരാക്കി കൈകാലുകൾ ബന്ധിച്ചായിരുന്നു കടലിന്​ നടുവിലെ ഈ ദ്വീപിൽ പാർപ്പിച്ചിരുന്നത്​. അത്യുച്ചത്തിൽ സംഗീതം മുഴക്കിയും വലിയ വെളിച്ചം തെളിച്ചും ഉറങ്ങാനും അനുവദിച്ചില്ല. ചോദ്യം ചെയ്യലെന്ന പേരിൽ നടന്ന ക്രൂരതകൾ തടവുകാർ തന്നെ പുറംലോകത്തെ അറിയിച്ചുതുടങ്ങിയതോടെ അമേരിക്ക പഴിയേറെ കേട്ടു. 2009ൽ ആദ്യമായി അധികാ​​രമേറ്റെടുത്ത ഉടൻ ഒബാമ പുറപ്പെടുവിച്ച ഉത്തരവുകളിൽ ത​െന്ന ഗ്വാണ്ട​നാമോ അടച്ചുപൂട്ടലും ഉൾ​െപ​ട്ടെങ്കിലും കടുത്ത എതിർപ്പുകൾ നേരിട്ടതോടെ നടപടികൾ മന്ദഗതിയിലായി.

എന്നാൽ, ഫെബ്രുവരി രണ്ടിന്​ നൂറിലേറെ മനുഷ്യാവകാശ സംഘടനകൾ ചേർന്ന്​ ഗ്വാണ്ടനാമോ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട്​ ബൈഡന്​ കത്തുനൽകി. ഇതുകൂടി പരിഗണിച്ചാണ്​ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenGuantanamo Prison
News Summary - Biden Plans to Close Guantanamo Prison by End of His Term
Next Story