Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരീൻ ജീൻ പിയറി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി

text_fields
bookmark_border
കരീൻ ജീൻ പിയറി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി
cancel
Listen to this Article

വാഷിങ്ടൺ: യു.എസിന്റെ ചരിത്രത്തിലാദ്യമായി കറുത്തവർഗക്കാരിയെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിച്ച് പ്രസിഡന്റ് ജോ ബൈഡൻ. 44കാരിയായ കരീൻ ജീൻ പിയറിയാണ് ചരിത്രം കുറിച്ചത്. വൈറ്റ്ഹൗസ് പ്രിൻസിപ്പൽ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു.

ജെൻ സാക്കിക്ക് പകരക്കാരിയായാണ് കരീനെത്തുന്നത്. എൽ.ജി.ബി.ടി.ക്യു പ്ലസ് വ്യക്തിയുമാണ് ഇവർ. ഫ്രഞ്ച് കരീബിയൻ ദ്വീപായ മാർടിനിക്വിലാണ് ജനനം. ഒബാമ ഭരണകൂടത്തിൽ സുപ്രധാന ചുമതല വഹിച്ചിരുന്നു. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ കീഴിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Biden names Karine Jean-Pierre press secretary as Jen Psaki steps down
Next Story