Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അടിയന്തര നീക്കവുമായി വീണ്ടും ബൈഡൻ; ഗസ്സയിൽ വെടിനിർത്തലിന്​ സാധ്യതയെന്ന്​ സൂചന
cancel
Homechevron_rightNewschevron_rightWorldchevron_rightഅടിയന്തര നീക്കവുമായി...

അടിയന്തര നീക്കവുമായി വീണ്ടും ബൈഡൻ; ഗസ്സയിൽ വെടിനിർത്തലിന്​ സാധ്യതയെന്ന്​ സൂചന

text_fields
bookmark_border

വാഷിങ്​ടൺ: ഹമാസിനെ തകർക്കാനെന്ന പേരിൽ ഗസ്സയിൽ കുരുതി തുടരുന്ന ഇസ്രായേലിനു മേൽ വെടിനിർത്തലിന്​ പുതിയ സമ്മർദവുമായി യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ. ഹമാസ്​ റോക്കറ്റിടുന്നത്​ നിർത്താനും എന്നാൽ, ഇസ്രായേൽ ബോംബുവർഷം തുടരാനും ആഹ്വാനം ചെയ്​ത്​ രാജ്യത്തും അന്താരാഷ്​ട്ര തലത്തിലും വിമർശനമേറെ ഏറ്റുവാങ്ങിയ ബൈഡൻ ഭരണകൂടം ബുധനാഴ്​ചയാണ്​ പുതിയ നീക്കവുമായി രംഗത്തെത്തിയത്​. ഇരു നേതാക്കളും ഗസ്സയിലെ സംഭവങ്ങളും ഹമാസി​െൻറയും മറ്റു തീവ്രവാദി സംഘടനകളുടെയും ശേഷി നിർവീര്യമാക്കുന്നതിലെ പുരോഗതിയും ഒപ്പം മേഖലയിലെ ശക്​തികൾ നടത്തുന്ന ശ്രമങ്ങളും വിശദമായി ചർച്ച നടത്തിയതായി വൈറ്റ്​ഹൗസ്​ വാർത്ത കുറിപ്പിൽ പറഞ്ഞു.

വിഷയത്തിൽ ബുധനാഴ്​ച തന്നെ അടിയന്തര നടപടി പ്രതീക്ഷിക്കുന്നതായി യു.എസ്​ ഭരണകൂട വൃത്തങ്ങൾ സൂചിപ്പിച്ചു.

എന്നാൽ, ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്​ച രാവിലെയോടെ അനൗദ്യോഗിക വെടിനിർത്തലിന്​ സാധ്യതയുണ്ടെന്ന്​ റിപ്പോർട്ടുകൾ പറയുന്നു. ഇരു വിഭാഗങ്ങൾക്കിടയിൽ ധാരണയുണ്ടായി​ട്ടില്ലെന്ന്​ ഹമാസ്​ വൃത്തങ്ങൾ പറഞ്ഞു.

ബുധനാഴ്​ച നടന്ന ആക്രമണങ്ങളിൽ ഫലസ്​തീനിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ യൂസുഫ്​ അബൂഹുസൈൻ ഉൾപെടെ കൊല്ലപ്പെട്ടിരുന്നു. ശൈഖ്​ റദ്​വാൻ പ്രദേശത്തെ ഇദ്ദേഹത്തി​െൻറ വീടിനു മേൽ മൂന്നു മിസൈലുകളാണ്​ പതിച്ചത്​. അൽഅഖ്​സ റേഡിയോയിൽ മാധ്യമ പ്രവർത്തകനായിരുന്നു. 200ലേറെ പേരാണ്​ ഗസ്സയിൽ ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്​. നിരവധി കുട്ടികളും സ്​ത്രീകളും കുരുതിക്കിരയായി. ഹമാസ്​ നേതാക്കളെ ലക്ഷ്യമിട്ട ആക്രമണങ്ങൾ ലക്ഷ്യം കണ്ടോ എന്ന്​ വ്യക്​തമല്ല.

അതിനിടെ, അയൽരാജ്യമായ ലബനാനിലും ആക്രമണം ശക്​തമാക്കി. കഴിഞ്ഞ ദിവസം ലബനാൻ അതിർത്തിയിൽനിന്ന്​ ഇസ്രായേൽ ലക്ഷ്യമിട്ട്​ റോക്കറ്റുകൾ വർഷിച്ചിരുന്നു.

ഗസ്സക്കു മേൽ പകൽ സമയത്ത്​ ആക്രമണം നടക്കാത്തതും ഹമാസ്​ തിരിച്ച്​ മിസൈലുകൾ വർഷിക്കാത്തതും വെടിനിർത്തലി​െൻറ സൂചനയാണെന്ന്​ റിപ്പോർട്ടുകൾ പറയുന്നു. അയൽരാജ്യങ്ങളായ ഈജിപ്​ത്​, ഖത്തർ എന്നിവയും യു.എന്നും സമാധാന നീക്കങ്ങൾ ശക്​തമാക്കിയിട്ടുണ്ട്​. ആക്രമണത്തിൽ അടിയന്തര രക്ഷാസമിതി യോഗം വിളിക്കണമെന്ന്​ ഫ്രാൻസ്​ ആവശ്യപ്പെട്ടു. ജോർദാൻ, ഈജിപ്​ത്​, ഫ്രാൻസ്​ എന്നിവ സംയുക്​ത പ്രസ്​താവനയിലും ആക്രമണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു.

ഇസ്രായേൽ ആക്രമണത്തിനെതിരെ പലതവണ യു.എൻ പ്രമേയം തയാറാക്കിയിരുന്നുവെങ്കിലും യു.എസ്​ ഇടപെട്ട്​ പരാജയപ്പെടുത്തുകയായിരുന്നു. നയതന്ത്ര നീക്കങ്ങളെ പരാജയ​പ്പെടുത്തുമെന്നായിരുന്നു ന്യായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaCeasefireIsraelJoe Biden
News Summary - Biden for Ceasefire in Gaza, Israel attack on
Next Story