Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപെൻസിൽവേനിയയിലും...

പെൻസിൽവേനിയയിലും നെവാഡയിലും ലീഡ്​; വിജയത്തോടടുത്ത്​ ബൈഡൻ

text_fields
bookmark_border
പെൻസിൽവേനിയയിലും നെവാഡയിലും ലീഡ്​; വിജയത്തോടടുത്ത്​ ബൈഡൻ
cancel

വാഷിങ്​ടൺ: അനിശ്​ചിതത്വങ്ങളും ട്വിസ്​റ്റുകളും കൊണ്ട്​ സംഭവബഹുലമായ യു.എസ്​ തെരഞ്ഞെടുപ്പിലെ വോ​ട്ടെണ്ണൽ തുടരുന്നു. ഡെമോക്രാറ്റിക്​ സ്ഥാനാർഥി ജോ ബൈഡൻ വ്യക്​തമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നുണ്ടെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രസിഡൻറ്​ പദത്തിലേക്ക്​ എത്താൻ വേണ്ട 270 എന്ന സംഖ്യ നേടാൻ അദ്ദേഹത്തിനായിട്ടില്ല. പല സംസ്ഥാനങ്ങളിലും വോ​ട്ടെണ്ണൽ നീണ്ടു പോകുന്നതാണ്​ ബൈഡൻെറ പ്രസിഡൻറ്​ പദവിയിലേക്കുള്ള യാത്ര വൈകിപ്പിക്കുന്നത്​. നിലവിലെ കണക്കനുസരിച്ച്​ ബൈഡൻ 264 ഇലക്​ടറൽ വോട്ടുകളും ഡോണൾഡ്​ ട്രംപ്​ 214 ഇലക്​ടറൽ വോട്ടുകളും നേടിയിട്ടുണ്ട്​.

നാല്​ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​ ഫലമാണ്​ യു.എസിൽ ഇനിയും പ്രധാനമായും അറിയാനുള്ളത്​. പെൻസിൽവേനിയ, അരിസോണ, നെവാഡ, ജോർജിയ എന്നിവടങ്ങളിലെ വോ​ട്ടെണ്ണലാണ്​ പുരോഗമിക്കുന്നത്​. ​20 ഇലക്​ടറൽ വോട്ടുകളുള്ള പെൻസിൽവേനിയയിലെ മുന്നേറ്റം ബൈഡന്​ പ്രസിഡൻറ്​ പദത്തിലേക്കുള്ള യാത്ര എളുപ്പമാക്കുമെന്നാണ്​ പ്രതീക്ഷക്കപ്പെടുന്നത്​.

വോ​ട്ടെണ്ണൽ പുരോഗമിക്കുന്ന സംസ്ഥാനങ്ങൾ

പെൻസിൽവേനിയ

പെൻസിൽവേനിയയിൽ 14,923 വോട്ടുകളുടെ ലീഡാണ്​ ബൈഡനുള്ളത്​. 100,000 വോട്ടുകൾ പെൻസിൽവേനിയയിൽ ഇനിയും എണ്ണാനുണ്ടെന്നാണ്​ റിപ്പോർട്ടുകൾ. പെൻസിൽവേനിയയിലെ വോ​ട്ടെണ്ണൽ പതുക്കെയാണ്​ മുന്നേറുന്നത്​.

അരിസോണ

അരിസോണയിൽ ജോ ബൈഡൻെറ ലീഡ്​ കുറയുകയാണെന്നാണ്​ ഏറ്റവും പുതിയ റിപ്പോർട്ടുകൾ. നിലവിൽ 39,070 വോട്ടുകൾക്കാണ്​ ബൈഡൻ ലീഡ്​ ചെയ്യുന്നത്​. പക്ഷേ ഇവിടെയും ബൈഡനെ മറികടക്കാനുള്ള ലീഡ്​ ട്രംപ്​ നേടാനുള്ള സാധ്യതകൾ വിരളമാണ്​. 200,000 വോട്ടുകൾ ഇവിടെ എണ്ണിതീർക്കാനുണ്ട്​

നെവാഡ

നെവാഡയിൽ ബൈഡൻ 2,000 വോട്ടുകൾ കൂടി നേടിയതോടെ ലീഡ്​ 22,657 ആക്കി ഉയർത്തി. നെവാഡയിൽ ഇനി ട്രംപിന്​ തിരിച്ച്​ വരാൻ കഴിയില്ലെന്നാണ്​ വിലയിരുത്തൽ. ഇനി എണ്ണാനുള്ള വോട്ടുകൾ ബൈഡന്​ അനുകൂലമാവുമെന്നാണ്​ രാഷ്​ട്രീയവിദഗ്​ധരും പറയുന്നത്​.

ജോർജിയ

നിർണായക സംസ്ഥാനമായ ജോർജിയയിൽ ബൈഡൻെറ ലീഡ്​ 4,175 വോട്ടുകളുടേതാണ്​. ജോർജിയയിൽ വീണ്ടും വോ​ട്ടെണ്ണുമെന്ന്​ റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Presidential electionJoe BidenUS election 2020
Next Story