Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യൻ വംശജരായ...

ഇന്ത്യൻ വംശജരായ ഡോക്​ടർമാരെ സുപ്രധാന പദവികളിൽ നിയമിച്ച്​ ബൈഡൻ

text_fields
bookmark_border
ഇന്ത്യൻ വംശജരായ ഡോക്​ടർമാരെ സുപ്രധാന പദവികളിൽ നിയമിച്ച്​ ബൈഡൻ
cancel
camera_alt

ഡോ. രാഹുൽ ഗുപ്​ത, ഡോ. അതുൽ ഗവാണ്ട

വാഷിങ്​ടൺ: ഇന്ത്യൻ വംശജരായ രണ്ട്​ ഡോക്​ടർമാരെ സുപ്രധാന പദവികളിൽ നിയമിച്ച്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ. ഇന്തോ-​അമേരിക്കൻ ഫിസിഷ്യനും വെസ്​റ്റ്​ വിർജീനിയ മുൻ ഹെൽത്ത്​ കമീഷണറുമായ ഡോ. രാഹുൽ ഗുപ്​തയെ നാഷനൽ ഡ്രഗ്​ ക​ൺഡ്രോൾ പോളിസി ഓഫിസ്​ മേധാവിയായും സർജനും എഴുത്തുകാരനുമായ ഡോ. അതുൽ ഗവാണ്ടയെ യു.എസ്​ ഏജൻസി ഫോർ ഇൻറർനാഷനൽ ഡെവലപ്​മെൻറിലെ ഗ്ലോബൽ ഹെൽത്ത്​ ബ്യൂറോ അസിസ്​റ്റൻറ്​ അഡ്​മിനിസ്​ട്രേറ്റർ ആയുമാണ്​ നിയമിച്ചത്​.

25വർഷമായി ഫിസിഷ്യനായി ജോലിചെയ്യുന്ന ഗുപ്​ത വെസ്​റ്റ്​ വിർജീനിയയിൽ ഹെൽത്ത്​ കമീഷണറായും സേവനമനുഷ്​ഠിച്ചിട്ടുണ്ട്​.രാഹുൽ 21ാം വയസ്സിലാണ്​ യു.എസിലെത്തിയത്​. ഡൽഹി യൂനിവേഴ്​സിറ്റിയിൽ നിന്നാണ്​ മെഡിക്കൽ ബിരുദം പൂർത്തിയാക്കിയത്​. ന്യൂയോർക്​ ടൈംസ്​ ബെസ്​റ്റ്​ സെല്ലറായി തിരഞ്ഞെടുത്ത പുസ്​തകങ്ങളുടെ രചയിതാവാണ്​ 55കാരനായ ഗവാണ്ട.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usamerica
News Summary - biden appointed two indian doctors in prime seats
Next Story