Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗസ്സയെ ചാരമാക്കുന്നതിനിടെ ഇസ്രായേലിന് വീണ്ടും ശതകോടികളുടെ ആയുധം നൽകി ബൈഡൻ ഭരണകൂടം
cancel
Homechevron_rightNewschevron_rightWorldchevron_rightഗസ്സയെ...

ഗസ്സയെ ചാരമാക്കുന്നതിനിടെ ഇസ്രായേലിന് വീണ്ടും ശതകോടികളുടെ ആയുധം നൽകി ബൈഡൻ ഭരണകൂടം

text_fields
bookmark_border

ജറൂസലം: ലോകം മുഴുവൻ ആവശ്യപ്പെട്ടിട്ടും ഗസ്സയിലെ ഫലസ്​തീനികൾക്കുമേൽ മഹാക്രൂരതയുമായി യുദ്ധക്കുറ്റം തുടരുന്ന ഇസ്രായേലിന്​ ആക്രമണം കനപ്പിക്കാൻ വൻതുകയുടെ അത്യാധുനിക ആയുധങ്ങൾ നൽകി യു.എസിലെ ബൈഡൻ ഭരണകൂടം. 73.5 കോടി ഡോളറിന്‍റെ (5300 കോടി രൂപ) ആയുധങ്ങളാണ്​ പുതുതായി ഇസ്രായേലിന്​ മൈകാറുക. യു.എസ്​ കോൺഗ്രസിന്‍റെ അനുമതി ആവശ്യമാണെങ്കിലും പ്രയാസമില്ലാതെ അംഗീകാരം നേടിയെടുക്കാനാകുമെന്നാണ്​ സൂചന. ബോംബുകളെ കൂടുതൽ കൃത്യതയുള്ള മിസൈലുകളാക്കി മാറ്റുന്ന ​​ജെ.ഡി.എ.എമ്മുകളാണ്​ ഇതിൽ പ്രധാനം. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇവ കൂടി എത്തുന്നതോടെ നാശനഷ്​ടം ഇരട്ടിയാകും. ആൾനാശവും കൂടും. മുമ്പും ​​ജെ.ഡി.എ.എമ്മുകൾ ഇസ്രായേലിന്​ കൈമാറിയിട്ടുണ്ട്​. നിലവിൽ ഗസ്സയിലെ ആക്രമണത്തിന്​ ഇവ ഉപയോഗപ്പെടുത്തുന്നുണ്ട്​.

വെടി​നിർത്തലിന്​ ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തേണ്ട ബൈഡൻ ഭരണകുടം പകരം ആക്രമണത്തിന്​ മുനകൂട്ടാൻ കൂടുതൽ അപകടകാരിയായ ആയുധങ്ങൾ കൈമാറുന്നതിനെതിരെ യു.എസ്​ കോൺഗ്രസിൽ ചില അംഗങ്ങൾ രംഗത്തുവന്നിട്ടുണ്ട്​. അതേ സമയം, ഇസ്രായേലിന്​ സ്വയം പ്രതിരോധത്തിന്​ അവകാശമുണ്ടെന്നും ആക്രമണം തുടരാമെന്നുമാണ്​ ഇപ്പോഴും ബൈഡന്‍റെ നിലപാട്​.

ഒമ്പതാം ദിവസവും തുടർന്ന ആക്രമണങ്ങളിൽ ഇതുവരെ 61 കുട്ടികളുൾപെടെ 212 ഫലസ്​തീനികളുടെ മരണം സ്​ഥിരീകരിച്ചിട്ടുണ്ട്​. 1,500 ലേറെ ഫലസ്​തീനികൾക്ക്​ പരിക്കേറ്റിട്ടുമുണ്ട്​.

നിരപരാധികൾക്കു മേൽ ഇസ്രായേൽ ബോംബറുകൾ അഗ്​നി വർഷിക്കുന്നത്​ തുടരുന്നതിനെതിരെ ലോകമെങ്ങും ജ്വാലയായി പടർന്ന പ്രതിഷേധത്തിന്‍റെ സാഹചര്യത്തിൽ യു.എസ്​ ഭരണകൂടം ആദ്യമായി വെടിനിർത്തൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു​. മൂന്നാം തവണയും ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹുവുമായി ഇതുസംബന്ധിച്ച്​ ബൈഡൻ സംസാരിച്ചു. എന്നാൽ, അടിയന്തരമായി നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന്​ ബൈഡനെ ഉദ്ധരിച്ച്​ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

ആയുധക്കച്ചവടത്തിന്​ പുറമെ പ്രതിവർഷം 380 കോടി ഡോളർ (27,821 കോടി രൂപ) സൈനിക സഹായമായി യു.എസ്​ ഇസ്രായേലിന്​ നൽകുന്നുണ്ട്​. മറ്റു രാജ്യങ്ങൾക്ക്​ സഹായം നൽകാൻ മനുഷ്യാവകാശ സംരക്ഷണം നിബന്ധനയാണെങ്കിൽ ഇസ്രായേലിനു മാത്രം അത്​ ബാധകമല്ല. വലിയ സാമ്പത്തിക ശക്​തിയായി ഉയർന്ന രാജ്യത്തിന്​ ഇനിയും സഹായം തുടരുന്നതിനെതിരെ സ്വന്തം കക്ഷിയായ ഡെമോക്രാറ്റിൽനിന്നുതന്നെ എതിർപ്പുണ്ടായിട്ടും നിലപാട്​ ഇതുവരെ മാറ്റിയിട്ടില്ല. അതേ സമയം, ഭരണകക്ഷിയിൽ ഇസ്രായേലിനുവേണ്ടി കരുക്കൾ നീക്കാൻ വൻപട തന്നെ സജീവമായി രംഗത്തുണ്ടെന്നും ചാൾസ്​ ഇ. ഷൂമർ, റോബർട്ട്​ മെൻഡിസ്​, സ്​​െറ്റനി എച്ച്​. ഹോയർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓരോ ഘട്ടത്തിലും കാര്യങ്ങൾ മുന്നോട്ട​ുപോകുന്നുണ്ടെന്നും വാഷിങ്​ടൺ പോസ്റ്റ്​ റിപ്പോർട്ട്​ പറയുന്നു. പുതിയ തലമുറ അംഗങ്ങളാണ്​ പുതുതായി ഇതിനെതിരെ ശബ്​ദമുയർത്തി രംഗത്തുള്ളത്​. ഇവർ ശക്​തരായി മാറിയാൽ ഇസ്രായേലിനെതിരെ ബൈഡൻ ഭരണകൂടത്തിന്​ നിലപാടുകൾ പുനഃപരിശോധിക്കേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsraelJoe Biden$735 million arms
News Summary - Biden administration approved $735 million arms sale to Israel - sources
Next Story