Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടൻ ലഭിച്ചേക്കും
text_fieldsbookmark_border
വാഷിങ്ടൺ: കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയോട് അനുമതി തേടി മരുന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ഇതിനായി ഭാരത് ബയോടെക് 90 ശതമാനം രേഖകളും സമർപ്പിച്ചുവെന്നാണ് റിപ്പോർട്ട്.
ബാക്കിയുള്ള രേഖകൾ ജൂണിനകം സമർപ്പിക്കുമെന്നാണ് സൂചന. വൈകാതെ തന്നെ കോവാക്സിൻ അടിയന്തരമായി ഉപയോഗിക്കാനുള്ള അനുമതി ലോകാരോഗ്യ സംഘടന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ യു.എസിൽ പുരോഗമിക്കുകയാണ്.
ഇന്ത്യ സ്വതന്ത്രമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ കോവിഡ് വാക്സിനാണ് കോവാക്സിൻ. ഐ.സി.എം.ആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുടെ സഹകരണത്തോടെ ഭാരത് ബയോടെകാണ് കോവാക്സിൻ വികസിപ്പിച്ചെടുത്തത്. ഭാരത് ബയോടെക് തന്നൊയാണ് വാക്സിൻ നിർമാണം നടത്തുന്നതും.
Next Story

