വധുവിന്റെ വസ്ത്രത്തിന് മാത്രം 12 കോടി; ആമസോൺ തലവൻ ജെഫ് ബെസോസിന്റെ വിവാഹ മാമാങ്കത്തിന് ഇറ്റലിയിൽ തുടക്കം
text_fieldsആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആഡംബരവിവാഹത്തിന് ഇറ്റലിയിൽ തുടക്കമായി. ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ലോറൻ സാഞ്ചസാണ് ബെസോസിന്റെ വധു. 200ഓളം സെലിബ്രേറ്റികൾ വിവാഹചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മകൾ ഇവാൻക ട്രംപ് ഭർത്താവ് ജാർദ് കുഷ്നർ, ബിൽഗേറ്റ്സ്, ഓർഫ് വിൻഫ്രി, ലിയാനാർഡോ ഡികാപ്രിയോ എന്നിവരാണ് വിവാഹചടങ്ങിൽ പങ്കെടുക്കുന്ന അതിഥികൾ. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിവാഹചടങ്ങിന്റെ കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഏകദേശം 420 കോടി രൂപയാണ് വിവാഹത്തിന്റെ ആകെ ചെലവ്. ഇതിൽ വധുവിന്റെ വസ്ത്രത്തിന് മാത്രം 12 കോടി രൂപയാണ് മുടക്കുന്നതെന്നാണ് റിപ്പോർട്ട്.
സാൻ ജോർജിയയിലെ സ്വകാര്യ ദ്വീപിലാണ് വിവാഹത്തിന്റെ ചടങ്ങുകൾ നടക്കുന്നത്. ഇവിടേക്ക് തെരഞ്ഞെുക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം. വിവാഹത്തിലെ പ്രധാന ചടങ്ങ് ശനിയാഴ്ചയാവും നടക്കുക.
വ്യാഴാഴ്ച വിവാഹത്തിന് മുന്നോടിയായി പ്രീ-വെഡ്ഡിങ് ആഘോഷങ്ങൾ നടന്നിരുന്നു. വെനീസ് ഗവർണർ ലുസ സായിയാണ് ഏകദേശം 423 കോടിയായിരിക്കും വിവാഹത്തിന്റെ ചെലവെന്ന സൂചന നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

