Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബൈറൂത്​ സ്​ഫോടനം:...

ബൈറൂത്​ സ്​ഫോടനം: മരണം 100 കവിഞ്ഞു

text_fields
bookmark_border
ബൈറൂത്​ സ്​ഫോടനം: മരണം 100 കവിഞ്ഞു
cancel
camera_alt

ബൈറൂത്​ സ്​ഫോടനത്തെത്തുടർന്നുണ്ടായ തീ ഹെലികോപ്​ടർ ഉപയോഗിച്ച്​ അണയ്​ക്കുന്നു

ബൈറൂത്​: ബൈറൂത്​ സ്​ഫോടനത്തിൽ മരണ സംഖ്യ 100 കടന്നതായി റിപ്പോർട്ട്​. 4000ത്തിൽ അധികം പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. നൂറിലധികം പേരെ കാണാതായിട്ടുണ്ട്​. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും 'അൽ ജസീറ' റിപ്പോർട്ട്​ ചെയ്​തു. ആശുപത്രികളെല്ലാം പരിക്കേറ്റവരെക്കൊണ്ട്​ നിറഞ്ഞിരിക്കുകയാണ്​. ബൈറൂത്തി​െൻറ തുറമുഖ ഭാഗത്താണ്​ ചൊവ്വാഴ്​ച രാത്രിയോടെ സ്​ഫോടനമുണ്ടായത്​. തുറമുഖത്തെ ഗാരേജിൽ സൂക്ഷിച്ച 2750 ടൺ അമോണിയം നൈട്രേറ്റാണ്​ സ്​ഫോടന കാരണമെന്നാണ്​ പ്രാഥമിക നിഗമനം.

ബൈറൂത്​ നഗരത്തി​െൻറ വലിയൊരു ഭാഗവും സ്​ഫോടനാവശിഷ്​ടങ്ങൾ നിറഞ്ഞു. ആയിരക്കണക്കിന്​ താമസകേ​ന്ദ്രങ്ങളും വാഹനങ്ങളുമാണ്​ തകർന്നത്​്​. കെട്ടിട അവശിഷ്​ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്​. അമോണിയം നൈട്രേറ്റാണ്​ സ്​ഫോടക കാരണമെന്നാണ്​ സൂചനയെങ്കിലും വിശദ അന്വേഷണം നടക്കുന്നുണ്ട്​. സ്​ഫോടനത്തെ തുടർന്ന്​ ലബനാൻ പ്രസിഡൻറ്​ മൈക്കൽ ഒൗൻ അടിയന്തര മന്ത്രിസഭ യോഗം വിളിക്കുകയും രണ്ടാഴ​്​ച അടിയന്താരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്​തു. മൂന്ന്​ ദിവസത്തെ ദുഃഖാചരണവും സർക്കാർ ​പ്രഖ്യാപിച്ചിട്ടുണ്ട്​. അപകടത്തിന്​ കാരണക്കാരായവരെ ക​െണ്ടത്തി അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും മൈക്കൽ ഒൗൻ പറഞ്ഞു.

ലബനാന്​ അടിയന്തര സഹായം ആവശ്യമാ​െണന്ന്​ പ്രധാനമന്ത്രി ഹസൻ ദിയാബ്​ പറഞ്ഞു. അമേരിക്ക, തുർക്കി, ഇറാൻ തുടങ്ങിയ രാജ്യങ്ങളെല്ലാം സഹായം വാഗ്​ദാനം ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beirut explosion
Next Story