'പാക് വാദം അസംബന്ധം'; പാകിസ്താൻ-അഫ്ഗാനിസ്താൻ യുദ്ധത്തിൽ ഇന്ത്യക്ക് പങ്കില്ല -താലിബാൻ
text_fieldsകാബൂൾ: പാകിസ്താൻ-അഫ്ഗാനിസ്താൻ യുദ്ധത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാക് വാദം തള്ളി താലിബാൻ. അഫ്ഗാനിസ്താൻ പ്രതിരോധമന്ത്രിയാണ് പാകിസ്താൻ വാദം തള്ളി രംഗത്തെത്തിയത്. ഒരു ലോജിക്കുമില്ലാത്ത ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത വാദമാണ് പാകിസ്താൻ ഉയർത്തിയതെന്ന് അഫ്ഗാനിസ്താൻ പ്രതിരോധമന്ത്രി മുഹമ്മദ് യാക്കൂബ് പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാനുള്ള നടപടികളുമായി ഞങ്ങൾ മുന്നോട്ട് പോവുകയാണ്. അത് തങ്ങളുടെ നയത്തിന്റെ ഭാഗമാണെന്നും താലിബാൻ അറിയിച്ചു. സ്വതന്ത്ര്യ രാജ്യമെന്നനിലയിലാണ് ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അയൽരാജ്യമെന്ന നിലയിൽ പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങളും ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവും. ബന്ധം സ്ഥാപിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. സംഘർഷം ഉണ്ടാക്കുക ഞങ്ങളുടെ ലക്ഷ്യമല്ലെന്നും അഫ്ഗാനിസ്താൻ വ്യക്തമാക്കി. പരസ്പര ബഹുമാനവും പ്രതിബദ്ധതയുമാണ് ഏതൊരു ബന്ധത്തിന്റേയും കരുത്തെന്നും താലിബാൻ ചൂണ്ടിക്കാട്ടി.
കാബൂളിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം പുനരാരംഭിച്ചു; നാല് വർഷത്തിന് ശേഷമാണ് കേന്ദ്ര സർക്കാർ നടപടി
കാബൂൾ: അഫ്ഗാനിസ്താനിലെ കാബൂളിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം പുനരാരംഭിച്ച് കേന്ദ്ര സർക്കാർ. അഫ്ഗാനിസ്താൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യ സന്ദർശനത്തിനിടെ വിദേശ്യകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ ചർച്ചയിലാണ് കാബൂളിലെ എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ ധാരണയായത്.
യു.എസ് പിൻവാങ്ങിയതിന് പിന്നാലെ 2021ൽ അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചതോടെയാണ് ഇന്ത്യൻ സർക്കാർ എംബസിയും കോൺസുലേറ്റുകളും അടച്ചുപൂട്ടിയത്. തുടർന്ന് സാങ്കേതിക കാര്യങ്ങൾക്ക് മാത്രമായി എംബസിയുടെ പ്രവർത്തനം പരിമിതപ്പെടുത്തി. നാല് വർഷത്തിന് ശേഷം മുത്തഖിയുടെ സന്ദർശനത്തോടെയാണ് അഫ്ഗാനിസ്താൻ-ഇന്ത്യ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്.
താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും നിലവിൽ ബന്ധം വഷളായ പാകിസ്താനിനിടയിൽ അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് കേന്ദ്ര സർക്കാർ നീക്കം. കാബൂളിൽ ഇന്ത്യ എംബസി വീണ്ടും തുറക്കുമെന്നും ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധം മെച്ചപ്പെടുത്തുന്നതിൽ മുത്തഖിയുടെ സന്ദർശനം സുപ്രധാന ചുവടുവെപ്പാണെന്നും കേന്ദ്രമന്ത്രി എസ്. ജയ്ശങ്കർ മുമ്പ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

