ബാരി ഗാർഡിനർക്കും പീറ്റർ ബ്രൂക്കിനും പത്മശ്രീ സമ്മാനിച്ചു
text_fieldsബാരി ഗാർഡിനർ, പീറ്റർ ബ്രൂക്ക്
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റംഗം ബാരി ഗാർഡിനർ, അന്തരിച്ച നാടക സംവിധായകൻ പീറ്റർ ബ്രൂക്ക് എന്നിവർക്ക് പത്മശ്രീ പുരസ്കാരം സമ്മാനിച്ചു. ലണ്ടനിലെ ഇന്ത്യ ഹൗസിൽ നടന്ന ചടങ്ങിലാണ് ഇന്ത്യയുടെ ഉന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചത്.
പൊതുജന സേവനരംഗത്തെ സംഭാവനകൾ പരിഗണിച്ച് 2020ലാണ് ബ്രെന്റ് നോർത്തിൽനിന്നുള്ള ലേബർ പാർട്ടി എം.പിയായ ഗാർഡിനർക്ക് പുരസ്കാരം പ്രഖ്യാപിച്ചത്. എന്നാൽ, കോവിഡ് ലോക്ഡൗൺ കാരണം ഇദ്ദേഹത്തിന് രാഷ്ട്രപതിയിൽനിന്ന് പുരസ്കാരം സ്വീകരിക്കാൻ കഴിഞ്ഞില്ല. മഹാഭാരതത്തിന്റെ തിയറ്റർ അവതരണത്തിലൂടെ ശ്രദ്ധേയനായ പീറ്റർ ബ്രൂക്കിന് കലാരംഗത്തെ സംഭാവനകൾ പരിഗണിച്ച് 2021ലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 97ാമത്തെ വയസ്സിൽ അന്തരിച്ച അദ്ദേഹത്തിനുവേണ്ടി മകൻ സൈമൺ ബ്രൂക്കാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

