ബയോപിക്കിൽ ഒബാമയായി ഡ്രേക്
text_fieldsലോസ് ആഞ്ജലസ്: മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമയുടെ ബയോപിക്കിൽ നായകനായി നടൻ ഡ്രേക് അഭിനയിക്കും. ഗ്രാമി അവാർഡ് ജേതാവായ ഡ്രേക്കിന് സിനിമയിൽ അഭിനയിക്കാൻ ഒബാമ അനുമതി നൽകി. തന്നെ പകർന്നാടാൻ ഡ്രേക്കിന് കഴിയുമെന്നും അഭിനയ മികവുള്ള നടനാണ് അദ്ദേഹമെന്നും ഒരു അഭിമുഖത്തിൽ ഒബാമ പറഞ്ഞു.
ഭാവിയിൽ തെൻറ ജീവചരിത്രം വെള്ളിത്തിരയിൽ എത്തിയാൽ, ഡ്രേക്ക് അതിൽ അഭിനയിക്കാൻ തയാറാണെങ്കിലും അത് യാഥാർഥ്യമാവും. തെൻറ മക്കളും അദ്ദേഹത്തെ അംഗീകരിച്ചിട്ടുണ്ട്- ഒബാമ പറഞ്ഞു. 2001ൽ പുറത്തിറങ്ങിയ 'ഡെഗ്രാസി: ദി നെക്സ്റ്റ് ജനറേഷൻ' ഡ്രാമയിലൂടെയാണ് ഡ്രേക്ക് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

