അട്ടിമറി ഗൂഢാലോചന: പാകിസ്താനുമായി അടുപ്പമുള്ള ബംഗ്ലാദേശ് ഉന്നത സൈനിക ജനറൽ നിരീക്ഷണത്തിൽ
text_fieldsബംഗ്ലാദേശ് സൈനിക മേധാവി വഖാർ-ഉസ്-സമാൻ
ധാക്ക: അട്ടിമറി ഗൂഢാലോചന സംശയത്തെ തുടർന്ന് പാകിസ്താനുമായി അടുത്ത ബന്ധമുള്ള മുതിർന്ന ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥൻ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്. ബംഗ്ലാദേശ് ക്വാർട്ടർ മാസ്റ്റർ ജനറലായ ലെഫ്റ്റനന്റ് ജനറൽ ഫൈസുർ റഹ്മാന്റെ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സൈനിക മേധാവി വഖാർ-ഉസ്-സമാൻ ആണ് നിരീക്ഷണത്തിൽവെക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഇന്ത്യ-ടുഡേ റിപ്പോർട്ട് ചെയ്തു. ജമാഅത്ത് അനുഭാവിയായ ലെഫ്റ്റനന്റ് ജനറൽ ഫൈസുർ റഹ്മാൻ യോഗങ്ങൾ വിളിച്ചുചേർത്തതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.
2025 ലെ ആദ്യ രണ്ട് മാസങ്ങളിൽ, ലെഫ്റ്റനന്റ് ജനറൽ ഫൈസുർ റഹ്മാൻ ജമാഅത്ത് നേതാക്കളുമായും പാകിസ്താൻ നയതന്ത്രജ്ഞരുമായും നിരവധി കൂടിക്കാഴ്ചകൾ നടത്തിയതായി ബംഗ്ലാദേശ് ആർമി മേധാവിക്ക് അറിയിപ്പ് ലഭിച്ചിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബംഗ്ലാദേശിൽ അശാന്തിയും നശീകരണ പ്രവർത്തനങ്ങളും വർധിച്ചുവരുന്ന സമയത്താണ് ഈ സംഭവം. രാജ്യത്തെ ക്രമസമാധാന നില വഷളാകുന്നതിന് പിന്നിൽ രാഷ്ട്രീയ പ്രക്ഷുബ്ധതയാണെന്ന് കഴിഞ്ഞ മാസം സൈനിക മേധാവി ജനറൽ വഖാർ-ഉസ്-സമാൻ പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.