Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബംഗ്ലാദേശിൽ അവാമി ലീഗ്...

ബംഗ്ലാദേശിൽ അവാമി ലീഗ് നിരോധിക്കാൻ നീക്കം

text_fields
bookmark_border
ബംഗ്ലാദേശിൽ അവാമി ലീഗ് നിരോധിക്കാൻ നീക്കം
cancel

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് നാ​ടു​വി​ട്ട മു​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഹ​സീ​ന​യു​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യ അ​വാ​മി ലീ​ഗ് നി​​രോ​ധി​ക്കാ​ൻ നീ​ക്കം. അ​വാ​മി ലീ​ഗ് നി​രോ​ധി​ക്കു​ന്ന തീ​രു​മാ​നം ഉ​ട​ൻ എ​ടു​ക്കു​മെ​ന്ന് പ്ര​ഫ. മു​ഹ​മ്മ​ദ് യൂ​നി​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും സ്വേ​ച്ഛാ​ധി​പ​ത്യ ഭ​ര​ണ​ത്തി​ന്റെ​യും പേ​രി​ൽ അ​വാ​മി ലീ​ഗ് നി​രോ​ധി​ക്ക​ണ​മെ​ന്ന വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യം സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് വേ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​വാ​മി ലീ​ഗി​നെ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്, ഈ​യി​ടെ രൂ​പ​വ​ത്ക​രി​ച്ച നാ​ഷ​ന​ൽ സി​റ്റി​സ​ൺ പാ​ർ​ട്ടി (എ​ൻ.​സി.​പി)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂ​നി​സി​ന്റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ജ​മു​ന​യി​ലേ​ക്ക് ക​ഴി​ഞ്ഞ രാ​ത്രി റാ​ലി ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം. ശൈ​ഖ് ഹ​സീ​ന സ​ർ​ക്കാ​റി​നെ​തി​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ന​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ൻ.​സി.​പി രൂ​പ​വ​ത്ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshSheikh Hasina
News Summary - Bangladesh's interim govt mulling to ban ousted ex-PM Sheikh Hasina's party
Next Story