Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലഹരിക്കേസ് പ്രതി...

ലഹരിക്കേസ് പ്രതി ധരിച്ചത് അർജന്‍റീന ജേഴ്സി; എ.ഐ ഉപയോഗിച്ച് ബ്രസീലാക്കിയ പൊലീസുകാരന് സസ്പെൻഷൻ

text_fields
bookmark_border
ലഹരിക്കേസ് പ്രതി ധരിച്ചത് അർജന്‍റീന ജേഴ്സി; എ.ഐ ഉപയോഗിച്ച് ബ്രസീലാക്കിയ പൊലീസുകാരന് സസ്പെൻഷൻ
cancel

ബരിഷാൽ (ബംഗ്ലാദേശ്): ലഹരിക്കേസിൽ അറസ്റ്റിലായ പ്രതി ധരിച്ചിരുന്ന ഫുട്ബോൾ ജേഴ്സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് ഡിജിറ്റലായി മാറ്റിയ സംഭവത്തിൽ ബംഗ്ലാദേശിൽ പൊലീസുകാരനെതിരെ നടപടി. പ്രതിയുടെ അർജന്റീനയുടെ ജഴ്സി ധരിച്ച ഫോട്ടോ എ.ഐ ഉപയോഗിച്ച് ബ്രസീൽ ജഴ്സിയാക്കി മാറ്റി ഔദ്യോഗിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണ് വിവാദമായത്.

ബരിഷാൽ മെട്രോപൊളിറ്റൻ പൊലീസ് (ബി.എം.പി) സബ് ഇൻസ്‌പെക്ടർ തൻസിൽ അഹമ്മദിനെതിരെയാണ് നടപടി. തിങ്കളാഴ്ച ഉച്ചയോടെ ബരിഷാൽ സിറ്റിയിലെ വാർഡ് 5-ൽ നിന്നാണ് ലഹരിമരുന്ന് വിൽപനക്കാരൻ എന്ന് സംശയിക്കുന്ന 35-കാരൻ റസ്സൽ ഹൗലാദറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് പിന്നാലെ പ്രതിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഈ ചിത്രത്തിലാണ് തൻസിൽ അഹമ്മദ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമം കാട്ടിയത്. പ്രതി ധരിച്ചിരുന്ന അർജന്റീന ജഴ്സിക്ക് പകരം ബ്രസീൽ ജഴ്സി ചേർത്തുവെക്കുകയായിരുന്നു. ചിത്രം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. സംഭവത്തിൽ ഔദ്യോഗിക ചാനലുകൾ വഴി ഇത്തരമൊരു ചിത്രം പ്രചരിപ്പിച്ചത് പൊലീസിന്റെ വിശ്വാസ്യതയെ ബാധിച്ചതായി വിലയിരുത്തപ്പെടുന്നു. ഇതിനെത്തുടർന്നാണ് പൊലീസുകാരനെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballArgentinaBangladesh policeJerseyartificaial intelligencebrazilAI ​​
News Summary - Bangladeshi Police Officer Faces Disciplinary Action for Using AI to Change Suspect's Argentina Jersey to Brazil
Next Story