Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബലാത്സംഗം: ബംഗ്ലാദേശിൽ വധശിക്ഷ വിധിക്കും

text_fields
bookmark_border
ബലാത്സംഗം: ബംഗ്ലാദേശിൽ വധശിക്ഷ വിധിക്കും
cancel
camera_alt

കടപ്പാട്​: Reuters

ധാക്ക: രാജ്യ​ത്ത്​ ബലാത്സംഗക്കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ശിക്ഷ വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. ബലാത്സംഗത്തിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തത്തിൽനിന്ന്​ വധശിക്ഷയായാണ്​ ഉയർത്തുന്നത്​.

വധശിക്ഷ ഉറപ്പാക്കി നിയമം ഭേദഗതി ചെയ്​ത്​ പ്രസിഡൻറ്​ അബ്​ദുൽ ഹാമിദ്​ ഉടൻ ഒാർഡിനൻസ്​ പുറപ്പെടുവിക്കും. ബലാത്സംഗക്കേസുകളിൽ പ്രതികൾക്ക്​ മതിയായ ശിക്ഷ ലഭിക്കുന്നി​ല്ലെന്നു​ കാണിച്ച്​ രാജ്യത്തുടനീളം പ്രക്ഷോഭം ശക്തമായിരുന്നു.

ഇതേതുടർന്നാണ്​ പരമാവധി ശിക്ഷ പ്രഖ്യാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്​. ജനുവരി-ആഗസ്​റ്റ്​ കാലയളവിൽ 889 പേർ ബംഗ്ലാദേശിൽ ബലാത്സംഗത്തിന്​ ഇരയാകുകയും 41 പേർ കൊല്ലപ്പെടുകയും ചെയ്​തതായാണ്​ കണക്ക്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bangladesh to introduce death penalty for rape
Next Story