Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശൈഖ് ഹസീനയെ കൈമാറിയില്ലെങ്കിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന് ബംഗ്ലാദേശ് സ്പീക്കർ

text_fields
bookmark_border
ശൈഖ് ഹസീനയെ കൈമാറിയില്ലെങ്കിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന് ബംഗ്ലാദേശ് സ്പീക്കർ
cancel
camera_alt

ഹാഫിസ് ഉദ്ദീന്‍ അഹമ്മദ്, ശൈഖ് ഹസീന



ഇസ്ലാമാബാദ്: ശൈഖ് ഹസീനയെ കൈമാറാന്‍ ഇന്ത്യ തയ്യാറായില്ലെങ്കിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐ.സി.ജെ) സമീപിക്കുമെന്ന് ബംഗ്ലാദേശ് പാർലമെന്‍റ് സ്പീക്കർ ഹാഫിസ് ഉദ്ദീന്‍ അഹമ്മദ്. ഹസീന ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയാൽ ജയിലിലടയ്ക്കുമെന്നും ഹാഫിസ് ഉദ്ദീന്‍ കൂട്ടിച്ചേർത്തു. ആറ് ദിവസത്തെ സന്ദർശനത്തിനായി പാകിസ്താനിലെത്തിയ ഹാഫിസ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ ഇന്ത്യ സഹായിച്ചിട്ടില്ലെന്നും പാകിസ്താനെ ദുർബലപ്പെടുത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾക്കനുസരിച്ച് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശൈഖ് ഹസീന ഭരിച്ചപ്പോൾ ബംഗ്ലാദേശ് അയൽരാജ്യത്തിന്‍റെ കോളനിയായി മാറിയെന്നാണ് ഹാഫിസ് പറയുന്നത്. ഹസീനയുടെ മടങ്ങിവരവ് സംബന്ധിച്ച പ്രഖ്യാപനങ്ങൾ പാർട്ടി പ്രവർത്തകരെ സജീവമാക്കാനുള്ള നീക്കമാണെന്നും അവർ ബംഗ്ലാദേശിലേക്ക് മടങ്ങിവരില്ലെന്നും സ്പീക്കർ ആരോപിച്ചു.

2024ൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരത്തിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് ശൈഖ് ഹസീന ബംഗ്ലാദേശ് വിട്ടത്. രാജ്യം വിട്ട ശേഷം ഇന്ത്യയിൽ അഭയം പ്രാപിച്ച ശൈഖ് ഹസീന ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ നിയമപരമായി ഇന്ത്യ കൈമാറാതെ രാജ്യത്തേക്ക് മടങ്ങിവരാനാവില്ലെന്നാണ് ധാക്കയുടെ നിലപാട്.

ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ശൈഖ് ഹസീനയെ ഭീകരവാദിയെന്നാണ് വിശേഷിപ്പിച്ചത്. ഹസീനയുടെ ഇന്ത്യയിലെ താമസവും കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കവും ഇന്ത്യ–ബംഗ്ലാദേശ് ബന്ധത്തിൽ പ്രധാന വിഷയമായി തുടരുകയാണ്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Dhaka Seeks Sheikh Hasina Extradition
Next Story