Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശൈഖ് ഹസീനക്കെതിരായ...

ശൈഖ് ഹസീനക്കെതിരായ കോടതി വിധി ഇന്ന്: രാജ്യവ്യാപക ​പ്രതിഷേധത്തിന് അവാമി ലീഗ് ആഹ്വാനം

text_fields
bookmark_border
ശൈഖ് ഹസീനക്കെതിരായ കോടതി വിധി ഇന്ന്: രാജ്യവ്യാപക ​പ്രതിഷേധത്തിന് അവാമി ലീഗ് ആഹ്വാനം
cancel
Listen to this Article

ധാക്ക: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരായ കേസിലെ വിധി ഇന്ന്. 2024ലെ ​വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ർ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​നു​ഷ്യ​ത്വ​ത്തി​നെ​തി​രാ​യ കു​റ്റ​കൃ​ത്യം ചു​മ​ത്തി​യ കേസിൽ ധാക്കയിലെ പ്രത്യേക ട്രൈബ്യുണലാണ് കേസ് പരിഗണിക്കുന്നത്. വിധിക്ക് മുന്നോടിയായി ധാക്കയി​ലെ വിവിധ ഇടങ്ങളിൽ സ്ഫോടനങ്ങളും ​പ്രക്ഷോഭങ്ങളും നടന്ന സാഹച​ര്യത്തിൽ രാജ്യത്തുടനീളം അതി തീവ്രവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ശൈഖ് ഹസീനക്കെതിരെ വധശിക്ഷ വിധിച്ചാൽ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്ന് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് പ്രഖ്യാപിച്ചതിന് പിന്നാലെ ആക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ ഇടക്കാല സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. അതോടൊപ്പം വരും ദിവസങ്ങളിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് രാജ്യത്തുടനീളം സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി പ്രതിഷേധക്കാരെ നേരിടാൻ സുരക്ഷാ സേനയ്ക്ക് പൂർണ്ണ അധികാരം നൽകിക്കൊണ്ടാണ് ഇടക്കാല സർക്കാരിന്റെ നീക്കം.

ഹസീനക്ക് പുറമേ അ​വാ​മി ലീ​ഗ് സ​ർ​ക്കാ​റി​ലെ ആ​ഭ്യ​ന്ത​ര ​മ​ന്ത്രി​യാ​യി​രു​ന്ന അ​സ​ദു​സ്സ​മാ​ൻ ഖാ​ൻ ക​മാ​ൽ, പൊ​ലീ​സ് മേ​ധാ​വി ചൗ​ധ​രി അ​ബ്ദു​ല്ല അ​ൽ​മ​അ്മൂ​ൻ എ​ന്നി​വ​രും കേ​സി​ൽ കൂ​ട്ടു​പ്ര​തി​ക​ളാ​ണ്. കഴിഞ്ഞ വർഷം ജൂലൈ 15നും ആഗസ്റ്റ് 15നും ഇടയിൽ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഹസീനയുടെ സർക്കാർ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തി എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. കൊലപാതകം, വധശ്രമം, പീഡനം, മനുഷ്യത്വരഹിതമായ പ്രവൃത്തികൾ എന്നിവ ചുമത്തിയതിനാൽ ഹസീനക്ക് വധശിക്ഷ കിട്ടുമെന്നാണ് റിപ്പോർട്ട്.

ബംഗ്ലാദേശ് വിട്ട ഹസീന ഇപ്പോൾ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. എന്നാൽ ഹസീന എവിടെ ആയാലും ശിക്ഷ നടപ്പാക്കുമെന്ന് ബംഗ്ലദേശ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshWorld NewsSheikh Hasinacourt vedict
News Summary - Bangladesh on edge ahead of Hasina verdict: police told to shoot violent protesters on sight
Next Story