Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇന്ത്യയോടുള്ള അമിത ഭ്രമം അവസാനിപ്പിക്കണം'; ബംഗ്ലാദേശ് മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ

text_fields
bookmark_border
ഇന്ത്യയോടുള്ള അമിത ഭ്രമം അവസാനിപ്പിക്കണം; ബംഗ്ലാദേശ് മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
cancel

ധാക്ക: ഇന്ത്യയുമായുള്ള അമിതമായ താൽപ്പര്യത്തിൽ നിന്നും ബന്ധങ്ങളിൽ നിന്നും ബംഗ്ലാദേശ് പുറത്തുകടക്കേണ്ടതുണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ. അതേസമയം മുൻ സർക്കാരിന്റെ കാലഘട്ടത്തിൽ കഴിഞ്ഞ 15 വർഷമായി നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ നിറഞ്ഞ ബന്ധത്തിന് ശേഷം ഡൽഹിയുമായുള്ള ബന്ധം പുതിയൊരു രീതിയിലേക്ക് പുനഃക്രമീകരിക്കാനും നന്നാക്കാനും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഏത് സമയവും ഇന്ത്യയെക്കുറിച്ച് ചിന്തിച്ചിരുന്നാൽ സ്വന്തമായി എപ്പോഴാണ് ഭക്ഷണം കഴിക്കുകയെന്ന് ചോദിച്ച മന്ത്രി, ഇന്ത്യ മറ്റ് രാജ്യങ്ങളെപ്പോലെ ഒരു രാജ്യം മാത്രമാണെന്നും അവരുമായി നല്ല ഉഭയകക്ഷി ബന്ധം സ്ഥാപിക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലഘട്ടത്തിൽ കഴിഞ്ഞ 15 വർഷമായി നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ നിറഞ്ഞ ബന്ധത്തിന് ശേഷം ഡൽഹിയുമായുള്ള ബന്ധം പുതിയൊരു രീതിയിലേക്ക് മാറ്റിയെടുക്കാനാണ് ധാക്ക ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹുമുഖ വേദികളിലൂടെയല്ല, മറിച്ച് നേരിട്ടുള്ള ഉഭയകക്ഷി ചർച്ചകളിലൂടെയാണ് ഇന്ത്യയുമായി പുതിയൊരു ബന്ധം കെട്ടിപ്പടുക്കേണ്ടതെന്ന് വിദേശകാര്യ മന്ത്രാലയത്തിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഏതൊരു രാജ്യവുമായി ബന്ധം സ്ഥാപിക്കുമ്പോഴും ആഗോള സമ്മേളനങ്ങളുടെ മറ പിടിച്ചുള്ള കൂടിക്കാഴ്ചകൾക്ക് പകരം നേരിട്ടുള്ള ഉഭയകക്ഷി സന്ദർശനമാണ് ആദ്യ പടിയാകേണ്ടതെന്നും, ഈ പ്രസ്താവന ഇന്ത്യയുടെ കാര്യത്തിൽ മാത്രമാണ് ബാധകമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുമായി ബന്ധപ്പെട്ട അതിർത്തി പ്രശ്നങ്ങളും അടുത്തിടെ ഉണ്ടായ സംഭവങ്ങളും നയതന്ത്ര തലത്തിലൂടെ പരിഹരിക്കുമെന്ന് ഹുമയൂൺ കബീർ പറഞ്ഞു. രാജ്യാന്തര നിയമങ്ങളും അതിർത്തി പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ട് ഉചിതമായ എല്ലാ വേദികളിലും ഇന്ത്യയുമായി ഈ ആശങ്കകൾ പങ്കുവെക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, 101 ധാരണാപത്രങ്ങളുടെ പുനഃപരിശോധന പാർലമെന്ററി നടപടികളുടെ ഭാഗമായി നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രധാനമന്ത്രി താരിഖ് റഹ്മാൻ സെപ്റ്റംബർ 21 മുതൽ 26 വരെ നടക്കുന്ന 81-ാമത് ഐക്യരാഷ്ട്രസഭ പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി അറിയിച്ചു. ഐക്യരാഷ്ട്രസഭയിൽ രാജ്യത്തിന്റെ ജനാധിപത്യ മാറ്റങ്ങളെക്കുറിച്ചും ഭാവി പ്ലാനുകളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കുമെന്നും, സന്ദർശന വേളയിൽ ലോക നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഹിങ്ക്യൻ വിഷയത്തിൽ പ്രത്യേക ഇവന്റ് സംഘടിപ്പിക്കുമെന്നും, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച ഉണ്ടാകുമോയെന്ന കാര്യം അവസാന നിമിഷമേ തീരുമാനിക്കാൻ കഴിയൂ എന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Fascination with India must end’: Bangladesh minister sparks row
Next Story