Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗ്ലാദേശിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്നുമരണം

text_fields
bookmark_border
Bangladesh hospital fire leaves 3 COVID patients dead
cancel

ധാക്ക: ബംഗ്ലാദേശിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്നുമരണം. ബുധനാഴ്ച രാവിലെ അത്യാഹിത വിഭാഗത്തിലായിരുന്നു അപകടം.

അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന മൂന്നു കോവിഡ്​ രോഗികളാണ്​ മരിച്ചവർ. 14 പേരാണ്​ ഐ.സി.യുവിൽ ചികിത്സയിലുണ്ടായിരുന്നത്​.

രാവിലെ എട്ടുമണിയോടെ ഓക്​സിജൻ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന്​ ധാക്ക മെഡിക്കൽ​ കോളജ്​ ആശുപത്രി ഡയറക്​ടർ നസ്​മുൽ ഹഖ്​ പറഞ്ഞു.

ചികിത്സയിലുണ്ടായിരുന്ന മറ്റുള്ളവരെ വെന്‍റിലേറ്ററിലേക്ക്​ മാറ്റി. തിപിടിത്തത്തെ തുടർന്ന്​ മറ്റൊരു ഐ.സി.യുവിലേക്ക്​ മാറ്റുന്നതി​നിടെയായിരുന്നു മൂന്നുപേരുടെയും മരണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവർഷം മേയിൽ ധാക്കയിലെ യു​ൈനറ്റഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bangladesh hospital fire leaves 3 COVID patients dead
Next Story