ഇന്ത്യയുമായി സംഭാഷണ പ്രതീക്ഷയുമായി ബംഗ്ലാദേശ്
text_fieldsന്യൂഡൽഹി: ജനകീയ പ്രക്ഷോഭത്തിനിടെ രാജ്യംവിട്ട ശൈഖ് ഹസീനക്ക് അഭയം നൽകിയ ശേഷം ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിലുണ്ടായ വിള്ളലിനിടയിൽ സംഭാഷണത്തിന്റെയും പങ്കാളിത്തത്തിന്റെയും ഇടം തുറന്നുകിട്ടുമെന്ന പ്രതീക്ഷയിൽ ബംഗ്ലാദേശ്.
ഇരു രാജ്യങ്ങൾക്കുമിടയിൽ പങ്കാളിത്തത്തിന്റെ ഇടം തുറന്നുകിട്ടുമെന്നാണ് താൻ കരുതുന്നതെന്ന് ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈകമീഷണർ മുഹമ്മദ് റിയാസ് ഹമീദുല്ല പ്രതീക്ഷ പ്രകടിപ്പിച്ചു. പരസ്പരം ആദരവും അംഗീകാരവും നൽകുന്ന തരത്തിലുള്ള ഒരു സംഭാഷണമാണ് ബംഗ്ലാദേശിലെ യുവതലമുറ പ്രതീക്ഷിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഖൈ് ഹസീനക്കെതിരെ പ്രക്ഷോഭം നയിച്ച വിദ്യാർഥി നേതാവ് ശരീഫ് ഉസ്മാൻ ഹാദിയെ കൊലപ്പെടുത്തിയവർ ഇന്ത്യയിലേക്ക് കടന്നുവെന്ന് ബംഗ്ലാദേശ് ആരോപിക്കുകയും ഹാദി കൊല്ലപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷത്തിനെതിരെയുണ്ടായ അതിക്രമങ്ങളിൽ ഇന്ത്യ കടുത്ത വിമർശനവുമായി രംഗത്തുവരുകയും ചെയ്തത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം വീണ്ടും വഷളാക്കിയിരുന്നു.
സമൂഹമായാലും ഭരണകൂടമായാലും ഏതൊരു സമുദായത്തിന്റെയും അവകാശങ്ങൾ അനുവദിക്കണമെന്ന് ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
ഇവ ആകസ്മികമായ സംഭവങ്ങളാണെന്നും തങ്ങളുടെ സമൂഹം ഇതിനോട് ഉടനടി പ്രതികരിച്ചുവെന്നും ബംഗ്ലാദേശി ജനത ഒന്നടങ്കം അതിക്രമങ്ങളെ അപലപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

