ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് ഇന്ന്
text_fieldsധാക്ക: ബംഗ്ലാദേശിൽ 12ാമത് പൊതുതെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കെ, 48 മണിക്കൂർ നീണ്ട രാജ്യവ്യാപക പണിമുടക്ക് തുടങ്ങി മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനൽ പാർട്ടി. ശനിയാഴ്ച രാവിലെ ആറിന് ആരംഭിച്ച പണിമുടക്ക് തിങ്കളാഴ്ച രാവിലെ ആറുവരെയാണ്. ഭരണകൂടവേട്ടയിൽ പ്രതിഷേധിച്ചും തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമല്ലെന്ന് ആരോപിച്ചും വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയാണ് പ്രതിപക്ഷം.
തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ശൈഖ് ഹസീന നയിക്കുന്ന ബംഗ്ലാദേശ് അവാമി ലീഗ് അഞ്ചാം തവണയും വിജയിക്കുമെന്നത് ഏറക്കുറെ ഉറപ്പാണ്. 11.9 കോടിയാണ് വോട്ടർമാർ. 42,000 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. 436 സ്വതന്ത്രരെ കൂടാതെ 27 രാഷ്ട്രീയ പാർട്ടികളിൽനിന്നായി 1500ലധികം സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വോട്ടെടുപ്പ് ഞായറാഴ്ച രാവിലെ എട്ടിന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിക്കും. ജനുവരി എട്ടിനാണ് വോട്ടെണ്ണൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

