Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബംഗ്ലാദേശ്: ബി.എൻ.പിയോ...

ബംഗ്ലാദേശ്: ബി.എൻ.പിയോ ജമാഅത്തെ ഇസ്‍ലാമിയോ?; നിർണായക തെരഞ്ഞെടുപ്പിൽ വിധിയെഴുതി

text_fields
bookmark_border
Bangladesh election
cancel
camera_alt

ധാ​ക്ക​യി​ൽ വോ​ട്ട് ചെ​യ്ത് പു​റ​ത്തി​റ​ങ്ങു​ന്ന, ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​റി​ന്റെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് മു​ഹ​മ്മ​ദ് യൂ​നു​സും പ​ത്നി​യും

Listen to this Article

ധാക്ക: ബംഗ്ലാദേശിൽ ശൈഖ് ഹസീന യുഗത്തിന് അന്ത്യം കുറിച്ച വിദ്യാർഥി പ്രക്ഷോഭത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ താരതമ്യേന മികച്ച പോളിങ്. വ്യാഴാഴ്ച രണ്ട് മണിവരെ ഏകദേശം 49 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രാദേശിക സമയം വൈകീട്ട് 4.30ഓടെ പോളിങ് അവസാനിച്ചു. തുടർന്ന് വോട്ടെണ്ണലും ആരംഭിച്ചു. പൊതുവിൽ സമാധാന പരമായിരുന്നുവെങ്കിലും ചിലയിടങ്ങളിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഗോപാൽഗഞ്ച്, മുൻശിഗഞ്ച് എന്നിവിടങ്ങളിൽ ബോംബ് സ്‌ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. 299 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

ശൈഖ് ഹസീന നേതൃത്വം നൽകിയ ഭരണകക്ഷി അവാമി ലീഗിന് വിലക്കുള്ള തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) നയിക്കുന്ന സഖ്യവും ജമാഅത്തെ ഇസ്‍ലാമി നേതൃത്വം നൽകുന്ന സഖ്യവും തമ്മിലാണ് പ്രധാന മത്സരം.

പ്രക്ഷോഭം നയിച്ച വിദ്യാർഥി നേതാക്കൾ രൂപം നൽകിയ നാഷനൽ സിറ്റിസൺ പാർട്ടി (എൻ.സി.പി) ജമാഅത്തെ ഇസ്‍ലാമി സഖ്യത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamaat e Islami BangladeshBangladesh Election
News Summary - Bangladesh: BNP or Jamaat-e-Islami?
Next Story