Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബലൂചിസ്താൻ ആക്രമണം: പാക് ആരോപണം തള്ളി ഇന്ത്യ

text_fields
bookmark_border
ബലൂചിസ്താൻ ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു
ബലൂചിസ്താൻ ആക്രമണം: പാക് ആരോപണം തള്ളി ഇന്ത്യ
cancel
Listen to this Article

ന്യൂഡൽഹി: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്താൻ സർക്കാറിന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ. സ്വന്തം ആഭ്യന്തര പരാജയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ പാകിസ്താൻ നടത്തുന്ന പതിവ് തന്ത്രങ്ങളാണിതെന്ന് ഇന്ത്യ വ്യക്തമാക്കി. ആരോപണങ്ങളെ ഇന്ത്യ ശക്തമായി തള്ളിക്കളയുന്നുവെന്നും വിദേശകാര്യ മന്ത്രാലയം എക്സിൽ കുറിച്ചു.

ഭീകരാക്രമണം നടത്തിയവർക്ക് ഇന്ത്യയുടെ പിന്തുണയുണ്ടെന്ന പാക് സൈനിക ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്വി ആരോപിച്ചതിന് പിന്നാലെയാണ് പ്രതികരണം. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. മേഖലയിലെ വിയോജിപ്പുകളും മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തുന്നതിന് പകരം ദീർഘകാല ആവശ്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കണമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൽ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് ബലൂചിസ്താനിൽ 12 ഇടങ്ങളിലായി ഭീകരാക്രമണം ഉണ്ടായത്. ബലൂചിസ്താൻ ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 84 സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായും 18 പേരെ പിടികൂടിയതായും സംഘടന അവകാശപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Balochistan attack: India rejects Pakistan's allegations
Next Story