നേപ്പാളിൽ ബാലേന്ദ്ര ഷാ സർക്കാർ രൂപവത്കരിക്കും
text_fieldsകാഠ്മണ്ഡു: നാലു തവണ രാജ്യം ഭരിച്ച കെ.പി. ഒലിയെയും പരമ്പരാഗത പാർട്ടികളെയും തൂത്തെറിഞ്ഞ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കിയ ബാലേന്ദ്ര ഷാ നയിക്കുന്ന രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർ.എസ്.പി) നേപ്പാളിൽ അധികാരത്തിലേക്ക്. കഴിഞ്ഞ വർഷം നടന്ന വിദ്യാർഥി യുവജന പ്രക്ഷോഭത്തിന് പിന്നാലെ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടപടിക്രമങ്ങൾ പൂർത്തിയായതിന് പിന്നാലെയാണ് ബാലേന്ദ്ര ഷാ എന്ന ബാലേൻ സർക്കാർ രൂപവത്കരണത്തിന് ഒരുക്കം തുടങ്ങിയത്.
ജെൻ സി പ്രക്ഷോഭ നായകൻകൂടിയായ മുൻ കാഠ്മണ്ഡു മേയറും റാപ്പറുമായ ബാലേന്ദ്ര ഷാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തി. ആർ.എസ്.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായ ബാലെൻ, എതിരാളിയും നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയുമായ കെ.പി ഒലിയെ ഝാപ്പ-5 സീറ്റിൽ അരലക്ഷം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ബാലേന്ദ്ര ഷാ 68,348 വോട്ടുകൾ കരസ്ഥമാക്കിയപ്പോൾ ഒലിക്ക് 18,734 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
അഞ്ച് മാസം മുമ്പ് അരങ്ങേറിയ 77 പേർ കൊല്ലപ്പെട്ട ജെൻ സി പ്രക്ഷോഭത്തെ തുടർന്നാണ് കെ.പി. ശർമ ഒലി രാജിവെച്ചത്. അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ ഒരാഴ്ചയിലേറെ നീണ്ട പ്രക്ഷോഭം ഒതുക്കാൻ സർക്കാർ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും യൂട്യൂബും അടക്കം സമൂഹമാധ്യമങ്ങൾ നിരോധിച്ചതോടെയാണ് പ്രക്ഷോഭം ആളിപ്പടർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

