Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഞാൻ പാകിസ്താന് അപകടകാരിയെന്ന് ബജ്‍വ അവകാശപ്പെട്ടു -ഇംറാൻ ഖാൻ

text_fields
bookmark_border
Imran khan
cancel

ഇസ്‍ലാമാബാദ്: പ്രധാനമന്ത്രിയായപ്പോൾ തന്നെ പുകച്ചു ചാടിക്കാൻ ഗൂഢാലോചന നടന്നിരുന്നതായി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. യു.എസിനോട് ചായ്‍വുള്ള തന്റെ രാജ്യത്തെ രാഷ്ട്രീയ ശക്തികൾ തന്നെ ശത്രുവായി ചിത്രീകരിച്ചുവെന്നും ഇംറാൻ ഖാൻ അവകാശപ്പെട്ടു.

''പുറത്താക്കാൻ ഗൂഢാലോചന നടത്തിയവരിൽ മുൻ സൈനിക മേധാവി ഖമർ ജാവേദ് ബജ് വയുമുണ്ട്. സൈനിക വൃത്തങ്ങൾക്കുള്ളിൽ നിന്നു തന്നെ എന്തിനാണിതെന്ന് ചോദ്യമുയർന്നപ്പോൾ അദ്ദേഹം പറഞ്ഞത് ഞാൻ അപകടകാരിയാണ് എന്നായിരുന്നു. പാകിസ്താന് അത്യന്തം അപകടകാരിയാണ് ഞാനെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതുറപ്പിക്കാൻ മറ്റു കാരണങ്ങളും നിരത്തി''.-ഇംറാൻ പറഞ്ഞു.

തനിക്കെതിരെ വധശ്രമങ്ങൾ നടന്നതായും ഇംറാൻ ഖാൻ പറഞ്ഞു. മാർച്ച് 18ന് നടന്നത് അത്തൊരമൊരു ശ്രമമായിരുന്നുവെന്നും ഇംറാൻ ഖാൻ ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bajwa claimed I was dangerous for Pakistan says Imran Khan
Next Story