Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മതേതരത്വം ലംഘിക്കുന്നു’; അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു; പിന്നാലെ വിദ്യാർഥി പ്രക്ഷോഭം

text_fields
bookmark_border
‘മതേതരത്വം ലംഘിക്കുന്നു’; അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു; പിന്നാലെ വിദ്യാർഥി പ്രക്ഷോഭം
cancel

ബാക്കു: മുസ്‍ലിം ഭൂരിപക്ഷ രാജ്യമായ അസർബൈജാനിലെ സ്കൂളുകളിൽ വിദ്യാർഥിനികളും അധ്യാപകരും ഹിജാബ് ധരിക്കുന്നതിന് പരോക്ഷ വിലക്കേർപ്പെടുത്തിയ ഉത്തരവിനെതിരെ രാജ്യവ്യാപക പ്രതിഷേധം. സ്കൂളുകളിൽ ഹിജാബ് ധരിച്ചെത്തിയ നൂറുകണക്കിന് വിദ്യാർഥിനികളെയും അധ്യാപകരെയും ക്ലാസുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് അധികൃതർ തടഞ്ഞതാണ് പ്രക്ഷോഭത്തിന് വഴിവെച്ചത്. ഇതിൽ പ്രതിഷേധിച്ച് ബാക്കു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും ബോയ്കോട്ട് സമരം ആരംഭിക്കുകയും, റോഡിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.

കഴിഞ്ഞ മാസമാണ് സർക്കാർ സ്കൂളുകളിലെ യൂണിഫോം ചട്ടങ്ങളിൽ സർക്കാർ ഭേദഗതി അംഗീകരിച്ചത്. സ്കൂളുകളിലെ ഡ്രസ് കോഡിൽ രാജ്യം പിന്തുടരുന്ന 'മതേതര തത്വങ്ങൾ' കർശനമായി പാലിക്കണമെന്നും ഏകീകൃത വസ്ത്രധാരണ രീതി ഉറപ്പാക്കണമെന്നുമാണ് ഭേദഗതിയിൽ പറയുന്നത്. ഉത്തരവിൽ 'ഹിജാബ്' എന്ന് നേരിട്ട് പേരെടുത്തു പറയുന്നില്ലെങ്കിലും, മതനിരപേക്ഷതാ തത്ത്വത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മതപരമായ വസ്ത്രധാരണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയായിരുന്നു. വിദ്യാലയങ്ങളിലെ അച്ചടക്കവും അധ്യാപകരുടെ പ്രൊഫഷണൽ നിലവാരവും മെച്ചപ്പെടുത്താനാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

തുടർന്ന് വർഷങ്ങളായി പഠിപ്പിക്കുന്ന അധ്യാപികമാർ തട്ടം മാറ്റാൻ തയാറാകാത്തതിനെ തുടർന്ന് സ്കൂളുകളിൽ നിന്ന് വിങ്ങിപ്പൊട്ടിക്കൊണ്ട് മടങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇനിമുതൽ സ്കൂളിൽ ഹിജാബ് ധരിക്കാനാകില്ലെന്ന് അധികൃതർ അറിയിച്ചതായി അധ്യാപിക സഹ്‌റ ഹസനോവ പ്രതികരിച്ചു. ‘ഈ തീരുമാനം എന്നെ മാനസികമായി ഏറെ വേദനിപ്പിച്ചു. ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമാണ്. ഒരുദിവസം ഞാൻ തട്ടം മാറ്റാൻ തീരുമാനിച്ചാൽ പോലും അത് സ്വന്തം തെരഞ്ഞെടുപ്പായിരിക്കണം, മറ്റുള്ളവർ അടിച്ചേൽപ്പിക്കുന്നതാകരുത്," അവർ പറഞ്ഞു.

അസർബൈജാനിലെ ജനസംഖ്യയുടെ 96 ശതമാനവും മുസ്‍ലിം വിശ്വാസികളാണെങ്കിലും ഭരണഘടന അനുസരിച്ച് രാജ്യം ഒരു മതേതര രാഷ്ട്രമാണ്. എങ്കിലും ഭരണഘടന പൗരന്മാർക്ക് മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ മതേതരത്വത്തിന്റെ പേരിൽ വസ്ത്രധാരണ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. സർക്കാറിന്റെ ഈ നീക്കത്തിനെതിരെ ജയിലിൽ കഴിയുന്ന പ്രമുഖ മാധ്യമപ്രവർത്തകൻ പൊളാദ് അസ്ലനോവ് അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. സമരം ചെയ്ത 37-ഓളം പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനിടെ അസർബൈജാനിലെ പ്രക്ഷോഭം അയൽരാജ്യമായ തുർക്കിയയിലേക്കും പടർന്നു. ഇസ്താംബൂളിലെ അസർബൈജാൻ കോൺസുലേറ്റിന് മുന്നിൽ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. എന്നാൽ, വിദേശ രാജ്യങ്ങൾ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലോ ജീവിതരീതിയിലോ ഇടപെടേണ്ടതില്ലെന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് മുന്നറിയിപ്പ് നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Azerbaijan’s school hijab ban: What’s behind it, and what’s next?
Next Story