അസർബൈജാൻ വിമാന ദുരന്തം: മാപ്പ് ചോദിച്ച് പുടിൻ
text_fieldsമോസ്കോ: അസർബൈജാൻ വിമാനം കസാഖ്സ്താനിൽ തകർന്നുവീണത് തങ്ങളുടെ വ്യോമ പ്രതിരോധ സേനയുടെ മിസൈൽ ഇടിച്ചാണെന്ന് സ്ഥിരീകരിച്ച് റഷ്യ. ബകുവിൽനിന്ന് ഗ്രോസ്നിയിലേക്ക് പോകുന്നതിനിടെയാണ് വിമാനം തകർന്നുവീണത്.
വിമാനം നിലത്തിറക്കാൻ ശ്രമിക്കുന്ന സമയത്ത് റഷ്യൻ വ്യോമ പ്രതിരോധ സേന യുക്രെയ്ൻ ഡ്രോണുകളെ ചെറുക്കാനുള്ള ശ്രമത്തിലായിരുന്നെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
38 പേർ മരിച്ച ദാരുണമായ സംഭവത്തിൽ പുടിൻ മാപ്പ് ചോദിച്ചു. ഇരകളുടെ കുടുംബങ്ങൾക്ക് അഗാധവും ആത്മാർഥവുമായ അനുശോചനം രേഖപ്പെടുത്തിയ പുടിൻ, പരിക്കേറ്റവർ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

