Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രെയിനിൽ ഹിറ്റ്‌ലറുടെ...

ട്രെയിനിൽ ഹിറ്റ്‌ലറുടെ പ്രസംഗം; ഞെട്ടി യാത്രക്കാർ

text_fields
bookmark_border
hitler and austrain train
cancel

വി​യ​ന്ന: യാത്രക്കിടെ ട്രെയിനിൽ ഹിറ്റ്ലറുടെ പ്രസംഗവും നാസി അനുകൂല മുദ്രാവാക്യവും കേട്ട് ഞെട്ടി യാത്രക്കാർ. ഓസ്ട്രിയൻ ഫെഡറൽ റെയിൽവേ നെറ്റ്‍വർക്കിലെ ബ്രെഗൻസ് - വിയന്ന ട്രെയിനിലാണ് സംഭവം.

അഡോൾഫ് ഹിറ്റ്ലറുടെ 30 സെക്കൻഡ് പ്രസംഗ ശകലമാണ് ട്രെയിനിലെ സ്പീക്കറിലൂടെ കേട്ടത്. ഇതിനു പിന്നാലെയായിരുന്നു നാസി മുദ്രാവാക്യവും കേൾപ്പിച്ചത്.

യാത്രക്കാർ ഒന്നടക്കം ഞെട്ടിയതായി ഒരു യാത്രക്കാരൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കോൺസെൻട്രേഷൻ ക്യാമ്പിൽ തടവുകാരിയായിരുന്ന വയോധികയായ സ്ത്രീ യാത്രക്കാരിൽ ഉണ്ടായിരുന്നെന്നും ഇവർ അസ്വസ്ഥയായെന്നും കരഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

ട്രെയിനിലെ ഇന്‍റർകോമിലൂടെ ആരോ ഓഡിയോ പ്രക്ഷേപണം ചെയ്യുകയായിരുന്നു. സമീപകാലത്തായി ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്ന് സംഭവം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ഓസ്ട്രിയൻ ഫെഡറൽ റെയിൽവേ പ്രതികരിച്ചു.

ജർമ്മൻ ഏകാധിപതിയായിരുന്ന ഹിറ്റ്‌ലർ ഓസ്ട്രിയയിലാണ് ജനിച്ചത്. പിന്നീട് ജർമ്മനിയിലേക്ക് കുടിയേറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adolf hitlernazi slogan
News Summary - Austrian train plays Hitler speech over loudspeaker
Next Story