Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൃത്യതയില്ലാത്ത...

കൃത്യതയില്ലാത്ത കോവിഡ്​ പരിശോധന ഫലം; ഇന്ത്യയിൽ നിന്നും ആസ്​ട്രേലിയയിലേക്കുള്ള വിമാനയാത്ര തടസപ്പെടുന്നുവെന്ന്​ പരാതി

text_fields
bookmark_border
കൃത്യതയില്ലാത്ത കോവിഡ്​ പരിശോധന ഫലം; ഇന്ത്യയിൽ നിന്നും ആസ്​ട്രേലിയയിലേക്കുള്ള വിമാനയാത്ര തടസപ്പെടുന്നുവെന്ന്​ പരാതി
cancel

ന്യൂഡൽഹി: കൃത്യതയില്ലാത്ത കോവിഡ്​ പരിശോധനഫലം മൂലം ഇന്ത്യയിൽ നിന്ന്​ ആസ്​ട്രേലിയയിലേക്കുള്ള വിമാനയാത്ര തട​സപ്പെട്ടുന്നുവെന്ന്​ പരാതി. കോവിഡ്​ പരിശോധനയിലെ പിഴവ്​ മൂലം ഇന്ത്യയിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനായി ആസ്​ട്രേലിയ ഏർപ്പെടുത്തി പ്രത്യേക വിമാനങ്ങൾ കയറാൻ സാധിക്കുന്നില്ലെന്നാണ്​ പരാതി ഉയർന്നിരിക്കുന്നത്​. പ

സി.ആർ.എൽ ഡയഗ്​നോസിസ്​ എന്ന സ്ഥാപനമാണ്​ ആസ്​ട്രേലിയയിലെ ക്വാൻറാസ്​ എയർലൈനിന്​ വേണ്ടി കോവിഡ്​ ​പരിശോധന നടത്തുന്നത്​. ഇതിൽ കൃത്യതയില്ലെന്നാണ്​ ആരോപണം.അതേസമയം കഴിഞ്ഞ ഏപ്രിൽ ആറിന്​ നാഷണൽ അക്രിഡിറ്റേഷൻ ബോർഡ്​ ഫോർ ടെസ്​റ്റിങ്​ സി.ആർ.എൽ ലബോറിട്ടറിയുടെ അക്രഡിറ്റേഷൻ റദ്ദാക്കിയിരുന്നു. എന്നാൽ, അവരെ പരിശോധനകൾ നടത്തുന്നതിൽ നിന്ന്​ വിലക്കിയിരുന്നില്ല. ലബോറട്ടറിയെ പരിശോധനകൾ നടത്തുന്നതിൽ നിന്ന്​ വിലക്കാൻ തങ്ങൾക്ക്​ അധികാരമില്ല. എൻ.എ.ബി.എൽ മുദ്ര ലബോറട്ടറി ഉപയോഗിക്കുന്നത്​ തടയുക മാത്രമാണ്​ അക്രഡിറ്റേഷൻ റദ്ദാക്കുന്നതിലൂടെ ചെയ്​തതെന്ന്​ ചീഫ്​ എക്​സിക്യൂട്ടീവ്​ ഓഫീസർ എൻ.വെങ്കിടേശ്വരൻ പറഞ്ഞു.

ഇക്കാര്യത്തിൽ പ്രതികരണവുമായി ആസ്​ട്രേലിയൻ എയർലൈനായ ക്വാൻറാസ്​ രംഗത്തെത്തിയിട്ടുണ്ട്​. നിലവിലെ സാഹചര്യത്തിൽ കോവിഡ്​ ടെസ്​റ്റ്​ നടത്തുന്ന സ്ഥാപനത്തിന്​ എല്ലാ ഏജൻസികളുടേയും അംഗീകാരം ആവശ്യമാണെന്നായിരുന്നു ക്വാൻറസി​െൻറ പ്രതികരണം. സി.ആർ.എൽ ലബോറിട്ടറിയുടെ പേരെടുത്ത്​ പറയാതൊയിരുന്നു വിമാന കമ്പനി നിലപാട്​ വ്യക്​തമാക്കിയത്​. ടെസ്​റ്റ്​ നടത്താൻ ഏതെങ്കിലുമൊരു ലബോറിട്ടറിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇതിനായി ഒരു കമ്പനിയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും ക്വാൻറാസ്​ വിശദീകരിച്ചു. ഇക്കാര്യത്തിൽ ആസ്​ട്രേലിയൻ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid testaustralia
News Summary - Australians stranded in India claim faulty Covid tests made them miss a repatriation flight
Next Story