Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊലപാതകം നടത്തി...

കൊലപാതകം നടത്തി നാടുവിട്ട ഇന്ത്യൻ നഴ്സിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം ആസ്ട്രേലിയൻ ഡോളർ പ്രതിഫലം

text_fields
bookmark_border
കൊലപാതകം നടത്തി നാടുവിട്ട ഇന്ത്യൻ നഴ്സിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം ആസ്ട്രേലിയൻ ഡോളർ പ്രതിഫലം
cancel

മെൽബൺ: ആസ്ട്രേലിയൻ യുവതിയുടെ മരണത്തിന് കാരണക്കാരനെന്ന് കരുതുന്ന ഇന്ത്യൻ ന​ഴ്സിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം ആസ്ട്രേലിയൻ ഡോളർ (ഏതാണ്ട് 5.2 കോടി രൂപ)​ പ്രതിഫലം പ്രഖ്യാപിച്ച് ക്വീൻസ്‍ലാൻഡ് പൊലീസ്. 2018ലാണ് കേസിനാസ്പദ സംഭവം. നായയുമായി വാ​ങ്കെട്ടി കടൽത്തീരത്ത് കൂടെ നടക്കുമ്പോഴാണ് 2018 ഒക്ടോബറിൽ തൊയാഹ് കോർഡിങ്ലെ എന്ന 24 കാരി കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നിൽ ഇന്ത്യക്കാരനായ രജ്വീന്ദർ സിങ്(38)ആണെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകം നടന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സിങ് ​ജോലിയും ഭാര്യയെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് സിങ് ഇന്ത്യയി​ലേക്ക് കടന്നിരുന്നു.

ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്കാണ് ഇപ്പോൾ ക്വീൻസ്‍ലാൻഡ് പൊലീസ് 10 ലക്ഷം ആസ്ട്രേലിയൻ ഡോളർ പ്രഖ്യാപിച്ചിരിക്കുന്നത്. സിങ് ഇന്ത്യയിലെത്തിയ കാര്യം ആസ്ട്രേലിയൻ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ സിങ്ങിനെ കുറിച്ച് അറിയാവുന്നവർ വാട്സ് ആപ് വഴി വിവരങ്ങൾ കൈമാറണ​മെന്നാണ് പൊലീസിന്റെ അഭ്യർഥന.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian nurseAustralian cops
News Summary - Australian cops offer 1 Million dollar reward for indian nurse over beach murder
Next Story