ഇന്ത്യയുമായി പ്രതിരോധ സഹകരണം ശക്തമാക്കാൻ ആസ്ട്രേലിയ
text_fieldsമെൽബൺ: ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യ, ജപ്പാൻ എന്നിവ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുമായി നയതന്ത്ര, പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് ആസ്ട്രേലിയ പ്രഖ്യാപിച്ചു. ദക്ഷിണ ചൈന കടലിനുമേൽ പരമാധികാരം ഉറപ്പിക്കുന്നതിന് ചൈന നടത്തുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
കാൻബറയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ നേതൃത്വത്തിലുള്ള സർക്കാറാണ് പ്രതിരോധ നയ അവലോകനം പ്രസിദ്ധീകരിച്ചത്. ആസ്ട്രേലിയ നേരിടുന്ന പ്രത്യക്ഷ സൈനിക ഭീഷണിയായി ചൈനയെ അവലോകനത്തിൽ പരാമർശിക്കുന്നില്ല.
അതേസമയം, തർക്ക വിഷയമായ ദക്ഷിണ ചൈന കടലിൽ അവകാശം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കം ഇന്തോ-പസഫിക് മേഖലയിലെ ആഗോള നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കുറ്റപ്പെടുത്തുന്നു. ഇത് ആസ്ട്രേലിയയുടെ താൽപര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും പ്രതിരോധ നയ അവലോകനത്തിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

