Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവീഞ്ഞിന്​ നികുതി;...

വീഞ്ഞിന്​ നികുതി; ചൈനക്കെതിരെ ലോകവ്യാപാര സംഘടന​യെ സമീപിച്ച്​ ആസ്​ട്രേലിയ

text_fields
bookmark_border
വീഞ്ഞിന്​ നികുതി; ചൈനക്കെതിരെ ലോകവ്യാപാര സംഘടന​യെ സമീപിച്ച്​ ആസ്​ട്രേലിയ
cancel

മെൽബൺ: വീഞ്ഞിന്​ അധിക നികുതി ഏർപ്പെടുത്തിയ ചൈനയുടെ നടപടിക്കെതിരെ ലോകവ്യാപാര സംഘടനയെ സമീപിച്ച്​ ആസ്​ട്രേലിയ. വിദേശ ഇറക്കുമതി കുറക്കുന്നതിന്​ വേണ്ടി വീഞ്ഞിന്​ മേൽ ചൈന നികുതി ഏർപ്പെടുത്തിയതാണ്​ ആസ്​ട്രേലിയയെ ചൊടുപ്പിച്ചത്​. നിയമങ്ങൾ അനുസരിച്ചുള്ള വ്യാപാരം മാത്രമേ അംഗീകരിക്കുവെന്നും​ ആസ്​ട്രേലിയ വ്യക്​തമാക്കി​.

പ്രശ്​നം പരിഹരിക്കാൻ ചൈനയുമായി എപ്പോഴും ചർച്ചക്ക്​ തയാറാണെന്ന്​ ആസ്​ട്രേലിയ അറിയിച്ചു. അന്താരാഷ്​ട്ര വ്യാപാരത്തിൽ ആരുടെയും ഭീഷണിക്ക്​ വഴങ്ങില്ലെന്ന്​ ആസ്​ട്രേലിയൻ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസൺ വ്യക്​തമാക്കിയിരുന്നു.

നേരത്തെ ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ചൈനക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന്​ ആസ്​ട്രേലിയ ആവശ്യപ്പെട്ടിരുന്നു. ഇതിന്​ പുറമേ കൊറോണ വൈറസി​െൻറ വരവിനെ കുറിച്ച്​​ വിശദമായ അന്വേഷണം നടത്തണമെന്നും ആസ്​ട്രേലിയ ആവശ്യപ്പെട്ടിരുന്നു. ആസ്​ട്രേലിയയിൽ നിന്നുള്ള നിരവധി ഉൽപന്നങ്ങൾ ചൈന അധിക നികുതി ചുമത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wtoaustralia
News Summary - Australia taking China to WTO over wine duties
Next Story