Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബി.ജെ.പി നേതാവ്...

ബി.ജെ.പി നേതാവ് സ്ത്രീകളെ വലയിലാക്കിയത് ‘ജോലി ഒഴിവ്’ പരസ്യം നൽകി; തെളിഞ്ഞത് 13 ബലാത്സംഗം ഉൾപ്പെടെ 39 കേസുകൾ; 30 വർഷം പുറംലോകം കാണാത്ത കഠിന തടവ് ശിക്ഷ

text_fields
bookmark_border
ബി.ജെ.പി നേതാവ് സ്ത്രീകളെ വലയിലാക്കിയത് ‘ജോലി ഒഴിവ്’ പരസ്യം നൽകി; തെളിഞ്ഞത് 13 ബലാത്സംഗം ഉൾപ്പെടെ 39 കേസുകൾ; 30 വർഷം പുറംലോകം കാണാത്ത കഠിന തടവ് ശിക്ഷ
cancel

സിഡ്‌നി: ആസ്ട്രേലിയയിൽ ഇന്ത്യക്കാർക്ക് ആകെ നാണക്കേട് സൃഷ്ടിച്ച ബലാത്സംഗ കേസിൽ ബി.ജെ.പിയുടെ ഔദ്യോഗിക സംഘടനയായ ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പിയുടെ സ്ഥാപക നേതാവിന് സിഡ്നി കോടതി വിധിച്ചത് കടുത്ത ശിക്ഷ. മു​ൻ ഐ.​ടി ക​ൺ​സ​ൾ​ട്ട​ന്റ്കൂ​ടി​യാ​യ ബ​ലേ​ഷ് ധ​ൻ​ക​റി(​44)നെ 40 വ​ർ​ഷം ക​ഠി​ന ത​ട​വിനാണ് ​സിഡ്നി​യി​ലെ ഡൗ​നി​ങ് സെ​ന്റ​ർ ജി​ല്ല കോ​ട​തി ശി​ക്ഷി​ച്ച​ത്. ഇതിൽ 30 വ​ർ​ഷ​ത്തേ​ക്ക് ഇ​യാ​ൾ​ക്ക് പ​രോ​ൾ പോലും ന​ൽ​ക​രു​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

അ​ഞ്ച് കൊ​റി​യ​ൻ സ്ത്രീ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്തുവെന്നാണ് ഇയാൾക്കെതിരായ പ്രധാന കുറ്റം. 13 ബലാത്സംഗ കുറ്റം, ആറ് ലഹരിക്കേസ്, സ്വകാര്യദൃശ്യങ്ങൾ പകർത്തിയതിന് 17 കേസ്, അസഭ്യം പറഞ്ഞതിന് മൂന്ന് കേസ് എന്നിവ ഉൾപ്പെടെ 39 കേസുകളിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്.

കൊറിയൻ ഭാഷയിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തന ജോലികൾക്കായി യുവതികളെ ആവശ്യമുണ്ട് എന്ന വ്യാജ പരസ്യം നൽകിയാണ് ധൻകർ കൊറിയക്കാരായ ഇരകളെ വലയിലാക്കിയത്. സിഡ്‌നിയിലെ ഹിൽട്ടൺ ഹോട്ടലിലെ ബാറിൽ വെച്ചായിരുന്നു ജോലി തേടിയെത്തിയവരെ അഭിമുഖം നടത്തിയത്. തുടർന്ന് ഹോട്ടലിലോ അടുത്തുള്ള അപ്പാർട്ട്മെന്റിലോ കൊണ്ടുപോയി മയക്കുമരുന്ന് നൽകി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

2018ലാണ് സംഭവം പുറംലോകമറിഞ്ഞത്. ഇരയായ ​കൊറിയൻ യുവതി പരാതി നൽകിയതോടെയായിരുന്നു ഇത്. തുടർന്ന് പൊലീസ് നടത്തിയ വിപുലമായ അന്വേഷണത്തിൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിരവധി തെളിവുകൾ കണ്ടെടുത്തു. സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ഉപകരണങ്ങളും വീഡിയോ തെളിവുകളും മയക്കുമരുന്നുകളും വീട്ടിൽ നിന്ന് കണ്ടെത്തി.

ധൻകർ, സിഡ്നിയിൽ ബി.ജെ.പിയുടെ എല്ലാമെല്ലാം

2014 ൽ സിഡ്‌നിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീകരണം സംഘടിപ്പിക്കുന്നതിൽ ധൻകറും അദ്ദേഹം നേതൃത്വം നൽകുന്ന ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയുമായിരുന്നു മുൻപന്തിയിൽ. 2006 ൽ വിദ്യാർഥിയായി ആസ്‌ട്രേലിയയിലെത്തിയ ധൻഖർ, ഇന്ത്യൻ-ആസ്‌ട്രേലിയൻ വിഭാഗത്തിലെ പൗരപ്രമുഖനായിരുന്നു.

ഹിന്ദു കൗൺസിൽ ഓഫ് ആസ്‌ട്രേലിയയുടെ വക്താവായും പ്രവർത്തിച്ചിരുന്നു. എബിസി, ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോ, ടൊയോട്ട, സിഡ്‌നി ട്രെയിൻസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 2018 കേസിൽ പ്രതിയായ ശേഷമാണ് ഇയാ​ളെ ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി തള്ളിപ്പറഞ്ഞത്.

മോചനം 83 വയസ്സായാൽ

2053 ഏപ്രിൽ വരെ പരോളില്ലാത്ത തടവ് അനുഭവിക്കേണ്ടി വരും. ശിക്ഷ പൂർണമായി അവസാനിക്കുമ്പോൾ ധൻകറിന് 83 വയസ്സ് തികയും. 21 മു​ത​ൽ 27 വ​​യ​സ്സു​വ​രെ​യു​ള്ള സ്ത്രീ​ക​ളെയാണ് ഇയാൾ ക്രൂരതക്ക് ഇരയാക്കിയിരുന്നത്. അ​ബോ​ധാ​വ​സ്ഥ​യി​ൽ മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പി​ച്ചതായും ജില്ലാ കോടതി ജഡ്ജി മൈക്കൽ കിങ് കണ്ടെത്തി. ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഇ​ര​ക​ളെ ഇ​യാ​ൾ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ിരുന്നു. ദു​ർ​ബ​ല​രാ​യ സ്ത്രീ​ക​ൾ​ക്കെ​തി​രെ ന​ട​ന്ന ആ​സൂ​ത്രി​ത​വും ഭ​യാ​ന​ക​വു​മാ​യ പീ​ഡ​ന​മാ​ണി​തെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി. ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്ത് ഇതുപോലൊരു കേസ് ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape CaseAustraliaOverseas Friends of BJPB J P
News Summary - Australia: 'Overseas Friends of BJP' Founder Sentenced to 40 Years for 'Highly Predatory' Rapes
Next Story