ആസ്ട്രേലിയയും ആസ്ട്രസെനക വാക്സിൻ നിർത്തിവെച്ചു
text_fieldsകാൻബറ: വിവിധ യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്നാലെ ആസ്ട്രസെനക വാക്സിന് നിയന്ത്രണവുമായി ആസ്ട്രേലിയയും. രക്തം കട്ടപിടിക്കുന്നതായി മെഡിക്കൽ റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് 50ന് താഴെയുള്ളവർക്ക് വാക്സിനേഷൻ നിർത്തിവെക്കാൻ ആസ്ട്രേലിയ തീരുമാനിച്ചത്. വ്യാഴാഴ്ച ആരോഗ്യ വിഭാഗത്തിെൻറ അടിയന്തര യോഗം ചേർന്നതിനു പിന്നാലെയാണ് തീരുമാനം രാജ്യം അറിയിച്ചത്.
യൂറോപ്യൻ മെഡിസിൻ ഏജൻസിയുടെ നിർദേശവും ആസ്ട്രേലിയ സ്വീകരിച്ചിരുന്നു. അതേസമയം, രാജ്യത്ത് 50ന് താഴെയുള്ള നിരവധി പേർക്ക് ആസ്ട്രസെനക വാക്സിൻ ആദ്യഘട്ടം നൽകിയിട്ടുണ്ട്. നേരത്തേ ഏതാനും യൂറോപ്യൻ രാജ്യങ്ങൾ ആസ്ട്രസെനക വാക്സിൻ നിർത്തിവെച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

