ആസ്ട്രേലിയയിലെ കാട്ടുതീ നിയന്ത്രിക്കാനാവാതെ അധികൃതർ
text_fieldsമെൽബൺ: നാലു സംസ്ഥാനങ്ങളിലേക്കു പടർന്ന ആസ്ട്രേലിയയിലെ കാട്ടുതീ നിയന്ത്രിക്കാനാവാതെ അധികൃതർ. 46 ലക്ഷം ഹെക്ടർ വനഭൂമി ഇതിനകം അഗ്നിയെടുത്തു കഴിഞ്ഞു. അത്യുഷ്ണം പിടിമുറുക്കിയതിനു പുറമെ കാറ്റിന് തീവ്രതയാർജിച്ചതും രക്ഷാപ്രവർത്തകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
രക്ഷാപ്രവർത്തനത്തിനിടെ തിങ്കളാഴ്ച അഗ്നിശമന സേനാംഗം കൊല്ലപ്പെട്ടിരുന്നു. ആൽബറിയിൽ അദ്ദേഹം സഞ്ചരിച്ച ട്രക്ക് ശക്തമായ കാറ്റിൽ കീഴ്മേൽ മറിഞ്ഞാണ് അപകടം. വിക്ടോറിയക്കു പുറമെ ടാസ്മാനിയ, ന്യൂ സൗത്ത് വെയിൽസ്, സൗത്ത് ആസ്ട്രേലിയ എന്നിവിടങ്ങളിലാണ് കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിലുള്ള കാറ്റ് തീ പടരാനിടയാക്കുന്നുണ്ട്.