Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂസിലൻഡിലെ...

ന്യൂസിലൻഡിലെ ഭീകരാക്രമണം: പ്രതിയെ തിരിച്ചറിഞ്ഞു

text_fields
bookmark_border
ന്യൂസിലൻഡിലെ ഭീകരാക്രമണം: പ്രതിയെ തിരിച്ചറിഞ്ഞു
cancel

വെല്ലിങ്​ടൺ: ന്യൂസിലൻഡിലെ ഓക്​ലൻഡി​ലെ മാർക്കറ്റിൽ കത്തിയാക്രമണം നടത്തിയ ആക്രമിയുടെ പേരു പുറത്തുവിട്ടു. ശ്രീലങ്കൻ സ്വദേശിയായ തമിഴ് വംശജൻ അഹ്​മദ്​ ആദിൽ മുഹമ്മദ്​ ഷംസുദ്ദീനാണ്​(26) പ്രതിയെന്ന്​ ന്യൂസിലൻഡ്​ അധികൃതർ പറഞ്ഞു. മൂന്നുവർഷമായി ഐ.എസ്​ അനുഭാവിയാണ്​ ഇയാളെന്നും ന്യൂസിലൻഡ്​ പൊലീസ്​ വ്യക്തമാക്കി.

ഓക്​ലൻഡിലെ സൂപ്പർമാർക്കറ്റിൽ കത്തിയാക്രമണത്തിൽ ആറുപേർക്ക്​ പരിക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിലായ കടയിലെ മൂന്നുജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരാളുടെ നിലയും ഗുരുതരമാണ്​. സംഭവം ഭീകരാക്രമണമാണെന്ന്​ ന്യൂസിലൻഡ്​ പ്രധാനമന്ത്രി ജസീന്ത ആർഡേൻ അറിയിച്ചു.

ഉച്ചക്ക്​ 2.40 നാണ്​ ന്യൂസിലൻഡിലെ വലിയ നഗരമായ ഓക്​ലൻഡിലെ കൗണ്ട്​ഡൗൺ സൂപ്പർ മാർക്കറ്റിൽ കത്തിയാക്രമണം നടന്നത്​. ആക്രമണം നടത്തി വീട്ടിലേക്ക്​ രക്ഷപ്പെട്ട പ്രതിയെ പൊലീസ്​ സംഘം പിന്തുടർന്ന്​ വെടിവെച്ച്​ കൊല്ലുകയായിരുന്നു. കോവിഡിനെ തുടർന്ന്​ ഓക്​ലൻഡിൽ ലോക്​ഡൗൺ നിലനിൽക്കുകയാണ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isisAuckland terror attack
Next Story