Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅക്രമിക്ക് മാനസിക...

അക്രമിക്ക് മാനസിക പ്രശ്നമെന്ന് പൊലീസ്; ആറു പേരെ കുത്തിക്കൊന്നയാളെ തിരിച്ചറിഞ്ഞു

text_fields
bookmark_border
അക്രമിക്ക് മാനസിക പ്രശ്നമെന്ന് പൊലീസ്; ആറു പേരെ കുത്തിക്കൊന്നയാളെ തിരിച്ചറിഞ്ഞു
cancel

സിഡ്നി: ഷോപ്പിങ് മാളിൽ ആറു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അക്രമിയെ ആസ്ട്രേലിയൻ പൊലീസ് തിരിച്ചറിഞ്ഞു. 40കാരനായ ജോയൽ കൗച്ചിയാണ് കത്തിയാക്രമണം നടത്തിയത്.

വടക്കുകിഴക്കൻ സംസ്ഥാനമായ ക്വീൻസ്‌ലാൻഡിൽ നിന്നാണ് ഇയാൾ എത്തിയതെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണർ ആന്‍റണി കുക്ക് അറിയിച്ചു. അക്രമിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. എന്ത് പ്രേരണയാലാണ് ആക്രമണം നടത്തിയത് എന്നത് സംബന്ധിച്ച് തെളിവൊന്നും കിട്ടിയിട്ടില്ല. ഇയാൾ മാത്രമാണ് ആക്രമണത്തിന് പിന്നിൽ -പൊലീസ് അറിയിച്ചു.

സിഡ്നിയിലെ തിരക്കേറിയ വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്‍ മാളിലാണ് ആറു പേർക്ക് ജീവൻ നഷ്ടപ്പെട്ട കത്തിയാക്രമണം ഉണ്ടായത്. കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന നിരവധിപേരെ കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു.

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞടക്കം നിരവധി പേർക്കാണ് പരിക്കേറ്റത്. അക്രമിയെ പൊലീസ് ഉദ്യോഗസ്ഥ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbing
News Summary - Attacker identified in Sydney mall stabbing that killed 6
Next Story